
മുംബൈ: ബോളിവുഡ് താരങ്ങളായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവ് അനില്‍ കുല്‍ദീപ് മെഹ്ത കഴിഞ്ഞ ദിവസമാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ബാന്ദ്രയിലെ വസതിയിലെ ആറാം നിലയിലെ ബാല്കണിയില്നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് സ്ഥിരീകരിച്ചത്.
വീഴ്ചയില്‍ സംഭവിച്ച പൊട്ടലുകളും ഗുരുതരമായ പരിക്കുകളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.
കുറച്ചു കാലങ്ങളായി അനില്‍ വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതിന് തൊട്ടുമുന്‍പ് മലൈകയെയും അമൃതയെയും അനില്‍ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് വയ്യ, തളര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്യുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
(ഓര്‍ക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പര്‍: 1056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]