
അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ എന്ന ചിത്രത്തിലെ ‘നീയേ ഈണം ഞാനേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം മോഹൻലാൽ തൻ്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറക്കി. ഹരി നാരായണൻ്റെ വരികൾക്ക് സ്റ്റീഫൻ ദേവസ്സിയുടെ ഈണത്തിലുള്ള ഒരു പ്രണയഗാനമാണിത്.
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, റോണി ഡേവിഡ് രാജ്, ജയ്സ് ജോർജ്ജ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ഡർ, ഷാജു ശീധർ, ഐ.എം.വിജയൻ, ഡ്രാക്കുള സുധീർ, കൈലാഷ്, മഖ്ബൂൽ സൽമാൻ, ആനന്ദ് റോഷൻ, സ്മിനു സിജോ,ബിന്ദു സഞ്ജീവ് നിമ നീമാ മാത്യൂ അതിര രാജീവ്, സുന്ദരപാണ്ഡ്യൻ, അലക്സ് കുര്യൻ, ജോയ് ജോൺ ആൻ്റെണി ഫൈസൽ മുഹമ്മദ്, സുധീഷ് തിരുവാമ്പാടി, മച്ചാൻ സലിം, ടൈറ്റസ് ജോൺ, ലുലു ഷഹീൻ ജീമോൻ ജോർജ്, എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു.
സസ്പെൻസ് നിറഞ്ഞ ഈ ചിത്രത്തിന്റെ സംവിധായകൻ അമൽ കെ. ജോബിയാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിനോയ് എസ് പ്രസാദ് ആണ്. കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ് ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. ജൂലൈ മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഓ- വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]