
സിനിമയെക്കുറിച്ച് വലിയ രീതിയിൽ സ്വപ്നം കാണാൻ തങ്ങളെ പ്രേരിപ്പിച്ചത് പൃഥ്വിരാജ് ആണെന്ന് നടൻ ടൊവിനോ. പൃഥ്വിരാജിൽ നിന്നാണ് തങ്ങൾക്ക് അത്തരമൊരു മോട്ടിവേഷൻ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടൻ.
‘അജയന്റെ രണ്ടാം മോഷണം’ തിയേറ്ററിൽ ഇറങ്ങുന്നതിന് മുൻപ് പൃഥ്വിരാജിനെ കാണിക്കണമെന്നുണ്ടായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് പൃഥ്വിരാജിന് മെസേജ് അയച്ചിരുന്നുവെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
ടൊവിനോ ട്രിപ്പിൾ റോളിലെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ആണ് ARMന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]