ഒരു പുഴ കൈവഴികളായിപ്പിരിഞ്ഞ് പിന്നെയും എവിടെയൊക്കെയോവെച്ച് കൈകോര്ക്കുന്നതുപോലെയാണ് മനുഷ്യബന്ധങ്ങളും. അല്ലാതെങ്ങനെയാണ് ചരിത്രത്തെ സമ്പന്നമാക്കിയ തലമുറകളുടെ കഥപറഞ്ഞ വിഖ്യാത എഴുത്തുകാരന് ഉറൂബും ലോകസിനിമയില്‍ മലയാളത്തിന്റെ അടയാളങ്ങള്‍ പതിപ്പിച്ച ബ്ലെസിയും ബന്ധുക്കളാവുന്നത്? തന്റെ മുത്തച്ഛന്റെയും ഉറൂബിന്റെയും തറവാടായ ചാലപ്പുറത്തേക്കും പൊന്നാനിയിലേക്കും ഒന്നരനൂറ്റാണ്ട് പഴക്കമുള്ള കുടിയേറ്റത്തിന്റെ വേരുകളന്വേഷിച്ച് ബ്ലെസി വന്നപ്പോള്‍ ഒരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു- ഉറൂബിന്റെ മകന് സുധാകരന്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്ധത്തില്നടന്ന സംഭവമാണ്. കാലപ്പഴക്കം വിശദാംശങ്ങളിലേക്ക് എത്തിനോക്കാനുള്ള സാധ്യത തള്ളിക്കളയുന്നെങ്കിലും ‘കാഞ്ഞിരക്കാട് വര്‍ക്കി മിഖായെലും അനുബന്ധകുടുംബങ്ങളും’ എന്നപേരില്‍ ഡോ. ജോസഫ് ചെറുകര തയ്യാറാക്കിയ പുസ്തകത്തില്‍ കാര്യങ്ങള്‍ സാമാന്യം വ്യക്തതയോടെ രേഖപ്പെടുത്തിവെച്ചിരിക്കുന്നു.
ഇങ്ങനെ അച്ഛനെയും മൂത്തസഹോദരിയുടെ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ച കുടുംബം നേരേപ്പോയത് കുന്നംകുളത്തേക്കാണ്. പാര്‍ക്കാനൊരു ഇടംകണ്ടെത്തി അവരവിടെ തങ്ങി. മതംമാറിയ ബന്ധുക്കള്‍ക്ക് പ്രബലമായ നായര്‍ തറവാടില്‍നിന്ന് കുറച്ച് ശല്യങ്ങളൊക്കെ സ്വാഭാവികമായും ഉണ്ടായിരുന്നിരിക്കണം. മൂന്നുവര്‍ഷത്തെ പാര്പ്പിനുശേഷം ആ അമ്മയും മക്കളും കുന്നംകുളം വിട്ടു. കൂടുതല്‍ പരിഷ്കൃതരായ ക്രിസ്ത്യാനികളുടെ അധിവാസകേന്ദ്രമായ മാരാമണിലേക്കായിരുന്നു ഈ കൂടുമാറ്റം. ഒരു ടെന്റ് കെട്ടി അവിടെ താമസമാക്കി. പിന്നീടവര്‍ ക്രിസ്തീയനാമങ്ങള്‍ സ്വീകരിച്ചു.

To advertise here, Contact Us

1885-’90 കാലത്ത് പൊന്നാനിയിലെ പ്രസിദ്ധമായ നായര്‍ തറവാടായ ചാലപ്പുറത്താണ് സംഭവങ്ങളുടെ തുടക്കം. ഒരുദിവസം അവിടത്തെ കാരണവരുടെ മുന്നിലേക്ക് കൗമാരം പിന്നിട്ട് യൗവനത്തിലേക്ക് കാലെടുത്തുവെച്ച രണ്ടു മരുമക്കള്‍ ചെന്നുനിന്നു. തലശ്ശേരിയില്‍ ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ചിരുന്ന അവര്‍ക്കൊപ്പം രണ്ടു മിഷണറിമാരുമുണ്ടായിരുന്നു. അന്യമതസ്ഥരെ തറവാട്ടിലേക്ക് കയറ്റുന്ന പതിവില്ല. അതുകൊണ്ട് മിഷണറിമാരെ പടിപ്പുരമാളികയില്‍ താമസിപ്പിച്ചോളാന് കാരണവര്‍ പറഞ്ഞു. അന്നങ്ങനെ കഴിഞ്ഞു. അടുത്തദിവസം മരുമക്കള്‍ അമ്മാവനുമുന്നില് വീണ്ടും ചെന്നു.
”ഒരു കാര്യം പറയാനുണ്ടായിരുന്നു”
”എന്താ കാര്യം?” -കനത്തശബ്ദത്തില്‍ പ്രതാപിയായ കാരണവരുടെ ചോദ്യം.
കുറച്ചുനേരം പകച്ചുനിന്ന അവര്‍ രണ്ടുംകല്പിച്ച് പറഞ്ഞൊപ്പിച്ചു.
”ഞങ്ങള്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നു”
ഞെട്ടിത്തരിച്ചുപോയ അമ്മാവന് കുറച്ചുനേരത്തെ മൗനത്തിനുശേഷം ചോദിച്ചു:
”നിങ്ങള്‍ തീരുമാനിച്ചുറച്ചതാണോ?”
”അതെ”
അമ്മാവന് അലറി:
”ഇനി നിങ്ങള്‍ക്കീ വീട്ടില്‍ സ്ഥാനമില്ല. പടിയിറങ്ങിക്കോളൂ”
ഇനി യാചിച്ചിട്ടു കാര്യമില്ല. അവര്‍ തിരിഞ്ഞുനടന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന അവരുടെ രണ്ടു സഹോദരിമാര്‍ ഓടിവന്ന് കരയാന്‍ തുടങ്ങി.
”അവരെ തടയേണ്ട, ഈ തറവാട്ടില്‍ ഇനിയവര്‍ക്ക് സ്ഥാനമില്ല”
”എങ്കില്‍ ഞങ്ങളും ഇറങ്ങുന്നു” -അവര്‍ പറഞ്ഞു. മക്കളെവിടെപ്പോവുന്നുവോ അവിടെ താനുമുണ്ടാവുമെന്നു പറഞ്ഞ് അവരുടെ അമ്മയും ഒപ്പംകൂടി. കാരണവരാകെ തരിച്ചുപോയെങ്കിലും ദുഃഖം പുറത്തുകാണിക്കാതെ പറഞ്ഞു:
”എങ്കില്‍ നിങ്ങളെല്ലാവരും ഇനി പുറത്താണ്. തിരിച്ചുവരരുത്”
മൂത്തസഹോദരിക്ക് ഒരു കുഞ്ഞുണ്ടായിരുന്നു. അതിനെയും കൈയിലെടുത്താണ് ഉടുതുണിപോലും മാറാന്‍ മിനക്കെടാതെ അവള് പടിയിറങ്ങുന്നത്. വിവരമറിഞ്ഞ കുഞ്ഞിന്റെ അച്ഛന് ഓടിയെത്തി. പോവരുതേയെന്ന് അപേക്ഷിച്ചു. പക്ഷേ, അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോവാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും ക്രിസ്ത്യാനിയാവാന്‍ ഒരുക്കമാണെങ്കില്‍ കൂടെപ്പോന്നുകൊള്ളൂ എന്നുമായിരുന്നു മറുപടി. പിന്തിരിപ്പിക്കാന് കുറെ ശ്രമിച്ചെങ്കിലും ഫലമില്ലെന്നുകണ്ട ആ മനുഷ്യന് അവരോട് അല്പനേരം കാത്തിരിക്കാന്‍ പറഞ്ഞു. അദ്ദേഹം ഓടിപ്പോയി ഒരു കുല പഴവും ഒരു പൊതിയില്‍ കുറച്ചധികം സ്വര്‍ണാഭരണങ്ങളുമായി തിരിച്ചെത്തി. അതവര്‍ക്ക് നല്കി വേദനയോടെ യാത്രയാക്കി.
ഇങ്ങനെ അച്ഛനെയും മൂത്തസഹോദരിയുടെ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ച കുടുംബം നേരേപ്പോയത് കുന്നംകുളത്തേക്കാണ്. പാര്‍ക്കാനൊരു ഇടംകണ്ടെത്തി അവരവിടെ തങ്ങി. മതംമാറിയ ബന്ധുക്കള്‍ക്ക് പ്രബലമായ നായര്‍ തറവാടില്‍നിന്ന് കുറച്ച് ശല്യങ്ങളൊക്കെ സ്വാഭാവികമായും ഉണ്ടായിരുന്നിരിക്കണം. മൂന്നുവര്‍ഷത്തെ പാര്പ്പിനുശേഷം ആ അമ്മയും മക്കളും കുന്നംകുളം വിട്ടു. കൂടുതല്‍ പരിഷ്കൃതരായ ക്രിസ്ത്യാനികളുടെ അധിവാസകേന്ദ്രമായ മാരാമണിലേക്കായിരുന്നു ഈ കൂടുമാറ്റം. ഒരു ടെന്റ് കെട്ടി അവിടെ താമസമാക്കി. പിന്നീടവര്‍ ക്രിസ്തീയനാമങ്ങള്‍ സ്വീകരിച്ചു.
ജോണ്‍ ബെന്നിയായി മാറിയ സി. അച്യുതമേനോന്
(ബ്ലെസിയുടെ വല്യപ്പച്ചന്)
അമ്മ ക്രിസ്റ്റീനയായി. മൂത്തമകന് ജോണ്‍ തോമസ്, രണ്ടാമന് ജോണ്‍ ബെന്നി, സഹോദരിമാര്‍ ലേയാ, രോദാ -എന്നിങ്ങനെയായി അവരുടെ പേരുകള്‍. പഴയപേരുകളും വേരും അവര്‍ മറക്കാന്‍ ശ്രമിച്ചു. മാത്രമല്ല പഴയ കഥകള്‍ വരുംതലമുറ അറിയരുതെന്ന ആഗ്രഹത്തില്‍ അതൊക്കെ മറയ്ക്കാനും ശ്രമിച്ചു. പക്ഷേ, ജോണ്‍ ബെന്നിയുടെ കൈയില്‍ ചെറുപ്പത്തില്‍ സി. അച്യുതമേനോന് എന്ന് പച്ചകുത്തിയിരുന്നത് ഭൂതകാലത്തേക്കുള്ള നങ്കൂരംപോലെ നിലനിന്നു. അടുത്തതലമുറയിലുള്ളവരോട് ആരും കുടുംബചരിത്രം പറഞ്ഞിരുന്നില്ലെങ്കിലും അത് ചില കേട്ടുകേള്വികളായി അവരെ വലയംചെയ്തു.
എന്നാല്‍, മൂന്നാംതലമുറയിലെ ഒരു ചെറുപ്പക്കാരന് കേള്വികളില് സൂചിപ്പിക്കപ്പെട്ട ജന്മവേരുകള്തേടി കണ്ടെത്തണമെന്ന് മോഹമുദിച്ചു. കാല്പനികമായ ചോദനകളില്‍ മുഴുകി ഭൂതകാലത്തെക്കുറിച്ച് സങ്കല്പങ്ങള്നെയ്ത ആ യുവാവിന്റെ പേര് ബ്ലെസിയെന്നായിരുന്നു. ഇന്ന് ലോകസിനിമയില്‍ത്തന്നെ മലയാളത്തിന്റെ നാമമായി മാറിക്കൊണ്ടിരിക്കുന്ന വിശ്രുതസംവിധായകന്!
പൊന്നാനിയില്‍നിന്ന് കുടുംബത്തോടൊപ്പം പുറപ്പെട്ടുപോന്ന അച്യുതമേനോന് എന്ന സി. ജോണ്‍ ബെന്നി ബ്ലെസിയുടെ വല്യപ്പച്ചനായിരുന്നു. ജോണ്‍ ബെന്നിയുടെ മകന് ബെന്നി തോമസ്. അദ്ദേഹത്തിന്റെ മകന് ബ്ലെസി സി. ജോണ്‍ ബെന്നി വിവാഹംചെയ്ത് കുട്ടികളൊക്കെയായ സമയത്ത് മാരാമണില്നിന്ന് തിരുവല്ലയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ പല വ്യാപാരങ്ങള്‍ ചെയ്തു. പിന്നെ കെട്ടിടങ്ങള്‍ പണിയുന്ന കോണ്‍ട്രാക്ടറായി. തിരുവല്ല മുന്‍സിപ്പാലിറ്റിയുടെ പഴയ രണ്ടുനിലക്കെട്ടിടം അദ്ദേഹത്തിന്റെ സ്മാരകംപോലെ ഇന്നും നിലകൊള്ളുന്നുണ്ട്.
ബ്ലെസിക്ക് മൂന്നുവയസ്സുള്ളപ്പോഴേ അപ്പന് ബെന്നി തോമസ് മരിച്ചുപോയിരുന്നു. പതിനെട്ടാം വയസ്സില്‍ത്തന്നെ യൂറോപ്പിലെ ഏഡനില്ച്ചെന്ന് ജോലിചെയ്തിരുന്ന ഫാര്‍മസിസ്റ്റായിരുന്നു അദ്ദേഹം. നാട്ടില്‍ തിരിച്ചെത്തിയശേഷം പൊന്നാനിയില്‍ച്ചെന്ന് താമസമാക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നുവത്രേ. നാട്ടില്‍ തരിച്ചെത്തിയ ബെന്നി സി.പി.ഐ. നേതാവ് പി.ടി. പുന്നൂസിന്റെ അടുത്തസുഹൃത്തും ഇടതുപക്ഷ സഹയാത്രികനുമൊക്കെയായിരുന്നു. പക്ഷേ, പിന്നീടധികം ആയുസ്സുണ്ടായില്ല. ബ്ലെസിക്ക് നാലുസഹോദരിമാരും ഒരു ചേട്ടനുമായിരുന്നു. ചേട്ടന് ഇപ്പോഴില്ല. അപ്പന്റെയും വല്യപ്പച്ചന്റെയും കഥകള്‍ ബ്ലെസിക്ക് പറഞ്ഞുകൊടുത്തത് ഇപ്പോള്‍ യു.എസില്‍ സ്ഥിരതാമസമാക്കിയ ചേച്ചി ആനിയാണ്. കുടുംബത്തിന്റെ വേരുകള്‍തേടി കണ്ടെത്തണമെന്ന മോഹം ബ്ലെസിയെപ്പോലെ ആനിയും ഉള്ളില്‍ കൊണ്ടുനടന്നിരുന്നു.
സ്വന്തം കുടുംബത്തിന്റെ പൊന്നാനിച്ചരിത്രത്തെക്കുറിച്ച് ബ്ലെസി അന്വേഷണം ആരംഭിക്കുന്നത് മൂന്നുപതിറ്റാണ്ടുമുന്പാണ്. സിനിമയാണ് തന്റെ വഴിയെന്ന് തീരുമാനിച്ചിറങ്ങിപ്പുറപ്പെട്ട കാലം. അന്നൊരു സഹസംവിധായകന് മാത്രമായിരുന്ന ആ ചെറുപ്പക്കാരന് ഒരു കാര്യമറിയാമായിരുന്നു, വല്യപ്പന്റെ കൈയില്‍ പച്ചകുത്തിയതിലെ ‘സി’ എന്ന അക്ഷരം എന്നത് പൊന്നാനിയിലെ ചാലപ്പുറം തറവാടിന്റെ ചുരുക്കമാണ്!
1994-ല്‍ അഗ്നിദേവന് എന്ന സിനിമയുടെ സംവിധാനസഹായിയായി പൊന്നാനിയില്ച്ചെന്ന ബ്ലെസി ഒരന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെ ചാലപ്പുറത്ത് തറവാട്ടുകാരുടെ ഒരു വീട്ടില്‍ എത്തിപ്പെട്ടു. കൊട്ടാരക്കര ശ്രീധരന്നായരെപ്പോലെ തോന്നിച്ച ഒരാള്‍ കോലായിലെ ചാരുകസേരയില്‍ ഇരിക്കുന്നു. എണ്‍പത് വയസ്സൊക്കെയുള്ളൊരു ആജാനുബാഹു. റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്പെക്ടറാണ്. ബ്ലെസി സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കുന്നതിനും മുന്‍പുള്ള കാലമാണ്. പറഞ്ഞാല്‍ത്തന്നെ ആരുമറിയില്ല. ആ മനുഷ്യന് കരുതിക്കാണും മുത്തച്ഛന്മാരെക്കുറിച്ചെല്ലാം അന്വേഷിച്ച് സ്വത്തില്‍ അവകാശം പറഞ്ഞുചെല്ലുന്ന ഒരുവനാണെന്ന്. അദ്ദേഹം കയര്‍ത്തു. ”കുട്ടിയിപ്പെന്തിനാ വന്നതിങ്ങോട്ട്? നിങ്ങള്‍ പറയുന്നപോലൊന്നും ഈ തറവാട്ടില്‍ സംഭവിച്ചിട്ടില്ല”. ആ അന്വേഷണം അവിടെ അവസാനിപ്പിക്കേണ്ടിവന്നു.
സാഹിത്യവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ.
സംവിധായകന് മാത്രമല്ല തിരക്കഥാകൃത്തുകൂടിയാണ് ബ്ലെസി. ചാലപ്പുറത്ത് തറവാട്ടുകാരനാണ് മണ്മറഞ്ഞ വിശ്രുതസാഹിത്യകാരന് ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണന്. അപ്പോ ആ പാരമ്പര്യം ഇളമുറക്കാരനായ തനിക്കും അവകാശപ്പെടാമെന്ന് ബ്ലെസിയിലെ എഴുത്തുകാരന് ഊറ്റംകൊണ്ടിരിക്കണം. എപ്പോഴെങ്കിലും ആ പാരമ്പര്യം ലോകത്തെ അറിയിക്കണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു.
ഉറൂബ്
ബ്ലെസി ആദ്യമായി സ്വതന്ത്രസംവിധാനം നിര്‍വഹിച്ച സിനിമ, കാഴ്ച പുറത്തുവരുന്നത് 2004-ലാണ്. പ്രേക്ഷകരിലും നിരൂപകരിലും മികച്ച അഭിപ്രായമുണ്ടാക്കിയ ‘കാഴ്ച’ സംവിധായകന് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തു. ആ സമയത്ത് ഒരു തീവണ്ടിയാത്രയില്‍ പരിചയപ്പെട്ട ദമ്പതിമാര്‍ പൊന്നാനിക്കാരാണെന്ന് അറിഞ്ഞപ്പോള്‍ വെറുതേ ചോദിച്ചു: ”ചാലപ്പുറത്ത് വീട്ടുകാരെ അറിയുമോ?”
അതിശയകരമെന്നു പറയട്ടേ, ആ സ്ത്രീയുടെ അമ്മ ചാലപ്പുറത്ത് തറവാട്ടുകാരിയായിരുന്നു. അവരെ പരിചയപ്പെട്ടു, പൊന്നാനിക്കാരായ പൂര്‍വികരെക്കുറിച്ച് അറിയാവുന്നകാര്യങ്ങള്‍ അവരോട് പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്കി. തുടര്‍ന്ന് അന്വേഷണംനടത്തി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു അത്. പക്ഷേ, സിനിമയുടെ തിരക്കുകളിലേക്ക് പോയതോടെ ഒന്നും നടന്നില്ല.
2011-ല്‍ പ്രണയം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതുമ്പോള്‍ വീണ്ടും പൊന്നാനിയും ചാലപ്പുറത്ത് തറവാടുമെല്ലാം മനസ്സിലേക്കുവന്നു. അതില്‍ അനുപം ഖേര്‍ അവതരിപ്പിച്ച പ്രധാനകഥാപാത്രത്തിന് സി. അച്യുതമേനോന് എന്ന പേരാണ് നല്‍കിയത്. അച്യുതമേനോനും ഗ്രേസും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ പ്രമേയം. അച്യുതമേനോന് കുഴഞ്ഞുവീണ് ആശുപത്രിയിലാവുമ്പോള്‍ വീട്ടുപേര് ചോദിച്ചപ്പോള്‍ ചാലപ്പുറത്ത് എന്നാണ് പറയുന്നത്. ഇതുമായി ബന്ധമുള്ള ഏതെങ്കിലും അറിവുകിട്ടട്ടെയെന്നു കരുതിത്തന്നെയാണ് അങ്ങനെ ചെയ്തത്. ആ പേരിനെക്കുറിച്ച് ടെലിവിഷനിലും മറ്റും ബ്ലെസി സംസാരിച്ചു. അങ്ങനെ ചാലപ്പുറത്ത് വീട്ടിലേക്കുള്ള വഴിതുറന്നു. ആ തറവാട്ടിന്റെ മുറ്റത്ത് ആദ്യമായി അച്യുതമേനോന്റെ കൊച്ചുമകന് കാലുകുത്തി.
പിന്നെയും പതിമ്മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ബ്ലെസി കരിയറിലെ നാഴികക്കല്ലായിമാറിയ ആടുജീവിതം സംവിധാനംചെയ്ത് പുറത്തിറക്കിയശേഷം ഒരിക്കല്‍ക്കൂടി ചാലപ്പുറത്ത് തറവാട് കാണാന്‍ കൊതിച്ചു. ഉറൂബിന്റെ തറവാടാണ് ചാലപ്പുറം. താന്‍ ആടുജീവിതംപോലെ വലിയൊരു സിനിമ ചെയ്തുകഴിഞ്ഞിരിക്കുന്നു. കരിയറിലെ ഏറ്റവും വലിയ സിനിമ. അതും വര്‍ത്തമാനകാല മലയാളസാഹിത്യത്തിലെ മുന്‍നിര എഴുത്തുകാരന് ബെന്യാമിന്റെ നോവലിനെ അധികരിച്ചുള്ള കലാസൃഷ്ടി. വീണ്ടും ആ തറവാടിന്റെ മുറ്റത്തു ചെന്നുനില്‍ക്കണം. മഹാനായ എഴുത്തുകാരന്റെ സാന്നിധ്യമറിഞ്ഞ് ‘ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തിരിക്കുന്നു’ എന്ന് മനസ്സുകൊണ്ട് പറയണം. ഇങ്ങനെയൊരു ചിന്തകൂടി ബ്ലെസിക്കുണ്ടായിരുന്നിരിക്കണം.
ചാലപ്പുറത്ത് തറവാട്ടിലെ കാവിനുസമീപം ബ്ലെസിയും ഉറൂബിന്റെ മകൻ സുധാകരനും | ഫോട്ടോ : സിദ്ധിക്കുൽ അക്ബർ
സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സിനിമാപുരസ്കാരങ്ങള്‍ ആടുജീവിതം വാരിക്കൂട്ടിയതിന്റെ തൊട്ടടുത്തദിവസം പൊന്നാനിയിലെത്തുമ്പോള്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു; ഉറൂബിന്റെ മകന്, ചിത്രകാരന്‍കൂടിയായ സുധാകരന്. അദ്ദേഹത്തെ കണ്ടതും ബ്ലെസിയുടെ മുഖം പ്രകാശമാനമായി. ചേട്ടാ എന്നു വിളിച്ച് സ്നേഹത്തോടെ കൈപിടിച്ചു.
”ആദ്യമായി നേരില്ക്കണുന്നതുപോലെ തോന്നുന്നില്ല. എത്രയോ മുന്‍പ് പരിചയപ്പെട്ട ഒരാളെപ്പോലെ” -സുധാകരന് പറഞ്ഞു.
”എല്ലാം ഒരു നിമിത്തമാവണം. പ്രണയം സിനിമയ്ക്കുവേണ്ടി അച്യുതമേനോനായിമാറിയ അനുപം ഖേറിനെപ്പോലെയാണ് എനിക്ക് ചേട്ടനെ തോന്നുന്നത്…”
ചാലപ്പുറത്ത് തറവാടുവീട് പുതുക്കിപ്പണിതതാണ്. പൊളിച്ചുമാറ്റിയതല്ല, പിന്‍ഭാഗം നിലനിര്‍ത്തിക്കൊണ്ട് പുതുതായി കുറച്ചുഭാഗം കൂട്ടിച്ചേര്‍ത്തതാണ്. ആ തറവാടിന്റെ പഴമ വിളിച്ചോതുന്ന പടിപ്പുരയ്ക്കടുത്ത് രണ്ടുപേരും സംസാരിച്ചുനിന്നു.
”അച്ഛന്റെ വീട്ടില്‍ ആദ്യം വരുന്നത് പതിനെട്ടാം വയസ്സിലാണ്. തുടരെ വരാറൊന്നുമില്ല. എങ്കിലും അദൃശ്യമായൊരു ചരട് എന്നെ പൊന്നാനിയുമായി ബന്ധിപ്പിച്ചിരിക്കുന്നതായി തോന്നാറുണ്ട്.” -സുധാകരന് പറഞ്ഞു. പിന്നെ ബ്ലെസിയുടെ കൈപിടിച്ച് പറമ്പിലെ സര്പ്പക്കാവിനോടുചേര്ന്ന ക്ഷേത്രത്തിനരികിലേക്ക് നടന്നു. അമ്പലത്തിനുപിന്നിലെ സര്‍പ്പക്കാവിനരികില്‍ മൗനമായി മുഖത്തോടുമുഖംനോക്കിനിന്നു, ജന്മാന്തരബന്ധത്തിന്റെ നൂലിഴകളില്‍ കോര്ക്കപ്പെട്ടപോലെ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]