1984- ലാണ് പ്രേംനസീറിനു പത്മഭൂഷണ്‍ ലഭിച്ചത്. ജന്മനാടായ ചിറയിന്‍കീഴിലേക്ക് പത്മഭൂഷണ്‍ കൊണ്ടുവന്ന പ്രേംനസീറിനെ ഗ്രാമവാസികള്‍ സ്വീകരിച്ചത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ശാര്‍ക്കര ക്ഷേത്രമൈതാനത്ത് നല്കിയ സ്വീകരണത്തില്‍ അദ്ദേഹത്തിനായി ഗാനമാലിക തന്നെ ഒരുക്കി. പ്രിയനാടിന്റെ നടനുവേണ്ടി വരികള്‍ ഒരുക്കിയത് വിശിഷ്യരായ ഒ.എന്‍.വി കുറുപ്പ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പൂവച്ചല്‍ ഖാദര്‍ എന്നിവരൊക്കെയായിരുന്നു. അനുഗ്രഹീതരായ രചയിതാക്കളുടെ ചെറുകവിതകള്‍ കോര്‍ത്തിണക്കി പ്രേംനസീറിനായി തയ്യാറാക്കിയ സ്മൃതിഗീതം വര്‍ഷങ്ങള്‍ക്കുശേഷം വീഡിയോയായി പുറത്തിറങ്ങിയിരിക്കുകയാണ്.
പത്മഭൂഷണ്‍ പ്രേംനസീറിന്റെ മുപ്പത്തിയാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് സ്മരണാഞ്ജലിയായി സമര്‍പ്പിക്കുകയാണ് ഈ സ്മൃതിഗീതങ്ങള്‍. ദൃശ്യവേദിയുടെ ബാനറില്‍ കേരളപുരം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടിയത് കെ. രാജേന്ദ്രന് ആണ്. ചിത്രീകരണം അഖിലേഷ് രാധാകൃഷ്ണന്. നിര്‍മാണം ബി. രാധമ്മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]