അടുത്തിടെയാണ് രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിച്ച് നടന് ആസിഫ് അലി രംഗത്തെത്തിയത്. ചിത്രത്തിൽ രണ്ട് ഷോട്ടുള്ള ഒരു സീനില്‍ സുലേഖ അഭിനയിച്ചിരുന്നെങ്കിലും എഡിറ്റിങ്ങിന്റെ സമയത്ത് ആ സീൻ ഒഴിവാക്കുകയായിരുന്നു. ഇതോടെ ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമെത്തിയ സുലേഖ സങ്കടം താങ്ങാനാകാതെ കരഞ്ഞു. സിനിമ കണ്ടിറങ്ങിയ ആസിഫ് ഇത് കാണുകയും സുലേഖയെ ആശ്വസിപ്പിക്കുകയുമായിരുന്നു. ഇപ്പോഴിതാ ഒഴിവാക്കിയ ആ രംഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
സുലേഖ അഭിനയിച്ച രംഗം യൂട്യൂബിലൂടെ പുറത്തിറക്കിയതായി നടൻ ആസിഫ് അലി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു ‘ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന് ‘. ആ വാക്ക് പാലിക്കുന്നു – ആസിഫ് അലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
23 സെക്കൻഡ് ദൈർഘ്യമുള്ളതാണ് പുറത്തിറക്കിയ വീഡിയോ. വീഡിയോയ്ക്ക് താഴെ നിരവധിപേർ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് കമന്റിട്ടിട്ടുണ്ട്. സുലേഖ രണ്ട് ഷോട്ടുകളും മനോഹരമായിട്ടാണ് ചെയ്തതെന്നും തന്റെ അടുത്ത ചിത്രത്തില്‍ സുലേഖയെ അഭിനയിപ്പിക്കുമെന്നും നേരത്തേ ആസിഫ് അലി പറഞ്ഞിരുന്നു. ജനുവരി ഒൻപതിനാണ് രേഖാചിത്രം തിയറ്ററുകളിലെത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]