
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യിലെ ഏറെ ഹിറ്റായ ‘നാൻ റെഡി താ’ ഗാനം മലയാളത്തിലും റിലീസായി. ‘ഞാൻ റെഡിയായ് വരവായി’ എന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയുമാണ്.
ദീപക് റാം ആണ് മലയാളത്തിലെ വരികൾ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘നാ റെഡി താ’ ഗാനത്തിന്റെ തമിഴ് വേർഷന് വൻ വരവേൽപ്പാണ് ലഭിച്ചത്.
ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങൾ ആണ് ഇപ്പോൾ റിലീസായത്. ഒക്ടോബർ 19-നാണ് ലിയോ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസാകുന്നത്.
സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ വിപുലമായ പ്രൊമോഷൻ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്നർ. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി.ആർ.
ഒ: പ്രതീഷ് ശേഖർ. Content Highlights: vijay lokesh kanakaraj movie leo new song released
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]