
തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ശിവകാർത്തികേയൻ. മിമിക്രി താരമായും ടെലിവിഷൻ അവതാരകനായും ശ്രദ്ധനേടിനിൽക്കവേയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്. തമിഴിലെ യുവസൂപ്പർതാരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.
ആരതിയാണ് ശിവ കാർത്തികേയന്റെ ഭാര്യ. ഇവർക്ക് ആരാധന എന്ന മകളും ഗുഗൻ എന്ന മകനുമുണ്ട്. ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ആരാധനയ്ക്കും ഗുഗനും കൂട്ടായി ഒരു കുഞ്ഞനുജൻ കൂടിയെത്തി. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവ കാർത്തികേയൻ. പവൻ എന്നാണ് ശിവ കാർത്തികേയന്റെ ഇളയ മകന്റെ പേര്.
പേരിടൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവ കാർത്തികേയൻ തന്നെയാണ് ഈ വിവരം അറിയിച്ചത്. മൂന്ന് ഹാർട്ട് ഇമോജികൾക്കൊപ്പം ആരാധന, ഗുഗൻ, പവൻ എന്നാണ് വീഡിയോക്ക് ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന തലക്കെട്ട്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന അമരൻ ആണ് ശിവ കാർത്തികേയൻ നായകനായെത്തുന്ന പുതിയ ചിത്രം. സെപ്റ്റംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ശിവ കാർത്തികേയനാണ് നായകൻ. എസ്.കെ 23 എന്നാണ് ഈ ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]