
വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യുടെ ടീസർ റിലീസായി. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇവന്റ് ഗംഭീരമായി നടന്നു. എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിക്കുന്ന ചിത്രം മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്നു.
“എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാവണം”, നിർമാതാവ് മോഹൻ ബാബു പറഞ്ഞു.
“ആദ്യ നാൾ മുതൽ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. 2014 മുതൽ കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങൾ തുടങ്ങി. കഴിഞ്ഞ വർഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. കണ്ണപ്പ എന്റെ കുട്ടിയെ പോലെയാണ്. ജൂലൈ മുതൽ എല്ലാ തിങ്കളാഴ്ചയും കണപ്പയുടെ അപ്ഡേറ്റുകൾ ഞങ്ങൾ പുറത്തുവിടും. എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു”, വിഷ്ണു മഞ്ചു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
“എന്റെ ശക്തി എന്റെ അഭിനേതാക്കളാണ്. വിഷ്ണു സർ, ശരത് കുമാർ സർ, മോഹൻ ബാബു സർ തുടങ്ങിയവർ അത്രയും ആത്മാർത്ഥതയോടെ ചിത്രത്തിൽ ജോലി ചെയ്തു. എന്റെ പ്രതീക്ഷകൾക്കപ്പുറം താരങ്ങൾ അഭിനയിച്ചു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം”, സംവിധായകൻ മുകേഷ് കുമാർ പറഞ്ഞു. പി.ആർ.ഒ – ശബരി.