
തമിഴിലെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക അപ്ഡേറ്റിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ‘കൂലി’ എന്ന ചിത്രത്തിന് ശേഷം ‘കൈതി 2’ ആരംഭിക്കുമെന്ന് കാര്‍ത്തിയും ലോകേഷ് കനകരാജും നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ചിത്രം 2026 വരെ വൈകിയേക്കാമെന്നും ലോകേഷ് മറ്റൊരു പ്രോജക്റ്റ് ഏറ്റെടുക്കുമെന്നും സമീപകാല റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കൈതി-2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് നടന് കാര്‍ത്തി. ”ദില്ലി റിട്ടേണ്‍സ്! ലോകേഷ് കനകരാജിന് മറ്റൊരു അത്ഭുതകരമായ വര്‍ഷമാകട്ടെ”-സംവിധായകന് ലോകേഷ് കനകരാജ്, നിര്‍മ്മാണ സ്ഥാപനമായ ഡ്രീം വാരിയര്‍ പിക്ചേഴ്സിലെ എസ്.ആര്. പ്രഭു എന്നിവര്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മറ്റൊരു ബാനറായ കെ.വി.എന്‍. പ്രൊഡക്ഷന്സിനെയും കാര്‍ത്തി ടാഗ് ചെയ്തു. ‘കൈതി 2’ ല്‍ രണ്ട് നിര്‍മ്മാണ കമ്പനികളും സഹകരിക്കുമെന്ന അഭ്യൂഹത്തിനും ഇത് കാരണമായി.
‘കൈതി 2’ ഈ വർഷം ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം ഒരു ചടങ്ങിൽ കാര്‍ത്തി പറഞ്ഞിരുന്നു. ‘മെയ്യഴകന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. ഇതിന് പുറമേ സിനിമയുടെ അഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ രണ്ടാം ഭാഗം വൈകില്ലെന്ന സൂചന സംവിധായകന് ലോകേഷ് കനകരാജും മറ്റു അണിയറ പ്രവര്‍ത്തകരും നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]