
ബോളിവുഡിലെ ഹിറ്റ് സംഗീത കൂട്ടുകെട്ടായ ശങ്കര്‍-ഇഹ്സാന്‍-ലോയ് മലയാള സിനിമയിലുമെത്തുന്നു. റെസ്ലിങ് പ്രമേയമായി എത്തുന്ന ആക്ഷന്‍ ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് മൂവരും മലയാളത്തില്‍ അരങ്ങേറുന്നത്. രമേഷ് രാമകൃഷ്ണന്, റിതേഷ് രാമകൃഷ്ണന്, ഷിഹാന്‍ ഷൌക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന വമ്പന്‍ ചിത്രത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ബോളിവുഡില്‍ വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സംഗീത ത്രയം ആദ്യമായാണ് മലയാളത്തിലെത്തുന്നത്. സംഘത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇത് സംബന്ധിച്ച പോസ്റ്റ് വന്നിട്ടുണ്ട്. മാര്‍ക്കോ താരം ഇഷാനും സഹോദരന് ഷിഹാനും അടങ്ങുന്ന നിര്‍മ്മാണ കമ്പനിയായ റീല്‍ വേള്‍ഡ് എന്റര്ടൈന്മെന്റ്സ് ഇതേ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഗായകന് ശങ്കര്‍ മഹാദേവന്, ഗിറ്റാറിസ്റ്റ് എഹ്സാന്‍ നൂറാനി, കീബോര്‍ഡിസ്റ്റ് ലോയ് മെന്‍ഡോന്‍സ എന്നിവരാണ് ‘ശങ്കര്‍-എഹ്സാന്‍-ലോയ്’ എന്നറിയപ്പെടുന്നത്. സംഗീത സംവിധായകരെന്ന നിലയിലുള്ള അവരുടെ കരിയറിലെ വഴിത്തിരിവ്, ഫര്ഹാന് അക്തറിന്റെ ‘ദില്‍ ചാഹ്താ ഹേ’ ആയിരുന്നു. തുടര്‍ന്നും നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഘം ഈണം പകര്‍ന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]