2023 ലെ വന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ജെയിലര്‍. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി മുത്തുവേല്‍ പാണ്ഡ്യന് തിരിച്ചുവരുന്നു. ജെയിലര്‍ 2 ചിത്രത്തിനായി വീണ്ടും കൈ കോര്‍ക്കുകയാണ് രജിനിയും നെല്‍സണും. ജനുവരി 14 നാണ് സണ്‍ ടിവിയുടെ യുട്യൂബ് ചാനലില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ജെയിലർ ആദ്യ ഭാഗത്തിന് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയ അനിരുദ്ധ് രവിചന്ദറും ചിത്രത്തിന്റെ ഭാഗമാണ്.
അനിരുദ്ധും നെല്‍സണും തമ്മില്‍ ഒരു സ്പായില്‍ ഇരുന്ന് നടത്തുന്ന ചര്‍ച്ചയിലാണ് ടീസര്‍ വീഡിയോ ആരംഭിക്കുന്നത്. പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ അവിടേക്ക് ഒരു കൂട്ടം ആളുകള്‍ കടന്നുവരുന്നു. സ്ഫോടനങ്ങളും വെടിവെപ്പും നടക്കുന്നു. ആളുകള്‍ ഓടിമറഞ്ഞതിന് പിന്നാലെ സീനിലേക്ക് ഒരു നിഴല്‍ രൂപം കടന്നുവരുന്നു. സാക്ഷാല്‍ മുത്തുവേല്‍ പാണ്ഡ്യനായിരുന്നു അത്. പിന്നാലെ അദ്ദേഹത്തിന് നേരെ മൂന്ന് സായുധ വാഹനങ്ങളെത്തുന്നു. അവരെ കണ്ട് തന്റെ മുഖത്തെ കണ്ണട ഊരി വീശുന്ന മുത്തുവേല്‍ പാണ്ഡ്യന്, പിന്നാലെ അവര്‍ക്ക് നേരെ പെട്ടെന്ന് എവിടെ നിന്നോ പറന്നടുത്ത മിസൈലുകള്‍. വാഹനങ്ങള്‍ തീഗോളത്തിനൊപ്പം വായുവില്‍ ഉയരുന്നു. ജെയിലറിന്റെ ഹുക്കും സൗണ്ട് ട്രാക്കിന്റെ പശ്ചാത്തലത്തില്‍ രജിനിയുടെ മുഖം സ്ക്രീനില്‍ തെളിയുന്നു.
ആദ്യഭാഗത്ത് നിന്ന് ആവേശം ഒട്ടുകുറയില്ലെന്ന് സൂചന നല്‍കിക്കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ജെയിലര്‍ 2 അനൗണ്‍സ് മെന്റ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാല്‍, കന്നട സൂപ്പര്‍ താരം ശിവരാജ് കുമാര്‍, വിനായകന്, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങള്‍ അതിഥി വേഷങ്ങളിലായെത്തിയ ചിത്രം ബോക്സോഫീസില്‍ വന്‍ ഹിറ്റ് ആയിരുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. രജിനിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ ഏറ്റവും വിജയം നേടിയതും ജെയിലര്‍ തന്നെയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]