
ബോളിവുഡ് താരം കങ്കണ റണാവത്ത് പ്രണയത്തിലാണെന്ന് അഭ്യൂഹം. മുംബൈയിലെ സലൂണില്‍ നിന്നും ഒരാള്‍ക്കൊപ്പം കങ്കണ ഇറങ്ങി വരുന്ന ചിത്രം പ്രചരിച്ചതോടെയാണ് കങ്കണ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്.
ഇളം നീലനിറത്തില്‍ പൂക്കളുള്ള ഒരു വസ്ത്രമാണ് കങ്കണ ധരിച്ചിരിക്കുന്നത്. കുറത്ത നിറത്തിലുള്ള പാന്റ്സും വസ്ത്രവുമാണ് സുഹൃത്തിന്റെ വേഷം. അദ്ദേഹം വിദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എമര്ജന്സിയണ് കങ്കണയുടെ ഏറ്റവും പുതിയ റിലീസ്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലമാണ് എമര്‍ജന്‍സിയുടെ പ്രമേയം.
ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ വേഷപ്പകര്‍ച്ച നേരത്തേതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തെ ഒരു നേതാവ് സ്വന്തം ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ പിറന്ന ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന് സാക്ഷ്യം വഹിക്കാം എന്നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ട് കങ്കണ ട്വീറ്റ് ചെയ്തത്.
അനുപം ഖേര്‍ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്. ശ്രേയസ് തല്‍പഡേ എ.ബി. വാജ്പേയിയേയും മഹിമ ചൗധരി പുപുല്‍ ജയകറേയും മിലിന്ദ് സോമന് സാം മനേക് ഷായേയും സതീഷ് കൗശിക് ജഗ്ജീവന് റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായര്‍ ആണ് സഞ്ജയ് ഗാന്ധിയായെത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് വിശാഖ്.
മണികര്‍ണിക എന്ന ചിത്രത്തിന് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. കൃഷ് ജാഗരലമുഡിക്കൊപ്പമായിരുന്നു അവര്‍ ഈ ചിത്രമൊരുക്കിയത്. റിതേഷ് ഷായാണ് എമര്‍ജന്‍സിയുടെ തിരക്കഥ. ഈ വര്‍ഷം നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.