കോഴിക്കോട്: കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി സംഗീതപഠനകേന്ദ്രമായി ഉമ്പായി മ്യൂസിക് അക്കാദമി കോഴിക്കോട്ട് വരുന്നു. ജില്ലയ്ക്കുതന്നെ അഭിമാനമാകുന്ന അക്കാദമിയുടെ ശിലാസ്ഥാപം 11-ന് 12 മണിക്ക് കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന് അധ്യക്ഷതവഹിക്കും.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന് എം.പി., എം.എല്‍.എ.മാരായ പി.ടി.എ. റഹീം, എം.കെ. മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്, കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ്, യു.എല്‍.സി.സി.എസ്. ചെയര്മാന് രമേശന് പാലേരി, സമീര്‍ ഉമ്പായി എന്നിവര്‍ പങ്കെടുക്കും.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് ഇഷ്ടദാനമായി നല്കിയ കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിലെ 20 സെന്റ് സ്ഥലത്ത് 13 കോടി ചെലവിലാണ് അക്കാദമി നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രണ്ടരക്കോടി ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. 2025 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുമെന്ന് അക്കാദമി ട്രസ്റ്റ് സെക്രട്ടറി അബ്ദുള്‍ സലാം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]