
ഈ ആഴ്ചയിലും നിരവധി പുതിയ സിനിമകളും വെബ് സീരീസുകളും ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ സംവിധായകൻ മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ‘വാഴൈ’യും ഈ ആഴ്ച ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തും.
സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ആദ്യ വാരത്തിൽ 11 കോടിക്ക് മുകളിലാണ് ഗ്രോസ് നേടിയത്. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് മാരി സെൽവരാജ്. ചിത്രം ഒക്ടോബർ 11 ന് ഡിസ്നി + ഹോട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തും.
ജോൺ എബ്രഹാമിനെ നായകനാക്കി നിഖിൽ അദ്വാനി സംവിധാനം ചെയ്ത വേദ ഒക്ടോബർ 10 ന് ഒടിടിയിലെത്തിയിട്ടുണ്ട്. ഷർവാരി ആണ് നായിക. ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അഭിഷേക് ബാനർജിയാണ് വില്ലനായെത്തുന്നത്. തമന്നയും മൗനി റോയിയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലുണ്ട്. സീ5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
സുധ കൊങ്കര സംവിധാനംചെയ്ത് അക്ഷയ് കുമാർ നായകനായെത്തിയ സർഫിറയും ഒക്ടോബർ 11 ന് ഡിസ്നി + ഹോട്സ്റ്റാറിലൂടെ ഒടിടിയിലെത്തും. സുധ കൊങ്കരയുടെതന്നെ സൂപ്പർ ഹിറ്റ് ചിത്രമായ സൂററൈ പോട്രിന്റെ ഹിന്ദി റീമേക്കാണ് സർഫിറാ. അക്ഷയ് കുമാറിനൊപ്പം രാധിക മദൻ, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.
അമർ കൗശിക് സംവിധാനം ചെയ്ത കോമഡി ഹൊറർ ചിത്രം സ്ത്രീ 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്. രാജ്കുമാർ റാവു , ശ്രദ്ധ കപൂർ , പങ്കജ് ത്രിപാഠി , അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവർ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാത് ജവാൻ ഹേ, സിറ്റഡൽ ഡയാന, ഗേൾ ഹോണ്ട്സ് ബോയി, ടീകപ്പ്, ഔട്ടർ ബാങ്ക്സ് സീസൺ 4 പാർട് 1, അപ്റൈസിങ് മുതലായവയും ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]