
മുംബൈ: പ്രശസ്ത ഫാഷന്‍ ഡിസൈനറും നടിയുമായ മസാബ ഗുപ്തയ്ക്കും ഭര്‍ത്താവും നടനുമായ സത്യദീപ് മിശ്രയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. മുതിര്‍ന്ന നടി നീന ഗുപ്തയുടെ മകളാണ് മസാബ. ശനിയാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മസാബ കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. വെള്ളിയാഴ്ചയാണ് മസാബയ്ക്കും സത്യദീപിനും മകള്‍ ജനിച്ചത്.
വാര്‍ത്ത പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം പോസ്റ്റിന്റെ കമന്റ് ബോക്സ് സെലിബ്രിറ്റികളെകൊണ്ട് നിറഞ്ഞു. സ്മൃതി ഇറാനി, ശില്പ ഷെട്ടി, ദിയ മിര്‍സ, സോനം കപൂര്‍, സമീറ റെഡ്ഡി, പ്രിയാമണി തുടങ്ങി നിരവധി താരങ്ങളാണ് മസാബയുടെയും സത്യദീപിന്റെയും കുഞ്ഞിപ്പെണ്ണിന് ആശംസകളുമായി എത്തിയത്.
2023 ജനുവരിയിലാണ് മസാബയും സത്യദീപും വിവാഹിതരായത്. ഈ വര്‍ഷം ഏപ്രിലിലാണ് ഇരുവരും അമ്മയും അച്ഛനുമാകാന്‍ പോകുന്ന വാര്‍ത്ത പുറത്തുവിട്ടത്. ‘എന്റെ കുട്ടികള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു’ എന്നാണ് നീന ഗുപ്ത അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഓഗസ്റ്റില്‍ ഇരുവരുടെയും അടുത്ത സുഹൃത്തായ സോനം കപൂര്‍ ഇവര്‍ക്കായി മുംബൈയില്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. മസാബയുടെയും സത്യദീപിന്റെയും രണ്ടാംവിവാഹത്തിലെ കുഞ്ഞാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]