മിനി സ്റ്റുഡിയോയുടെ ബാനറിൽ നിർമിക്കുന്ന വിശാൽ ചിത്രം “മാർക്ക് ആന്റണി” റിലീസിനൊരുങ്ങുന്നു. നടൻ വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലെത്തുന്ന ചിത്രമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ “മാർക്ക് ആന്റണി ” സെപ്റ്റംബർ 15 ന് തിയേറ്ററുകളിലെത്തും
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാലിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുന്നു. സംവിധായകനുമൊത്തുള്ള വിശാലിന്റെ ആദ്യ ചിത്രമാണിത്. ടൈം ട്രാവൽ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ റിതു വർമ്മ, സുനിൽ, സെൽവരാഘവൻ, അഭിനയ, കിംഗ്സ്ലി, വൈ ജി മഹേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സംഗീതം -ജിവി പ്രകാശ് കുമാർ, ഛായാഗ്രഹണം -അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് -വിജയ് വേലുക്കുട്ടി. ദിലീപ് സുബ്ബരായൻ, കനൽ കണ്ണൻ, ദിനേശ് സുബ്ബരായൻ എന്നിവർക്കൊപ്പം പീറ്റർ ഹെയ്ൻ ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നു.
ടൈം ട്രാവൽ ചിത്രമാണ് മാർക്ക് ആന്റണി. എസ് വിനോക് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ മാർക്ക് ആന്റണി വിനായക ചതുർഥി ദിനത്തിൽ തിയേറ്ററുകളിൽ എത്തും. 2023-ലെ വിശാലിന്റെ ആദ്യ റിലീസാണിത്. സുനൈന നായികയായി അഭിനയിച്ച ഈ ചിത്രം അഭിനേതാക്കളായ നന്ദയും രമണയും ചേർന്നാണ് നിർമ്മിച്ചത്. പി.ആർ.ഒ- മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്.