കഴിഞ്ഞ ദിവസമായിരുന്നു നടന് നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം നടന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവെച്ചു.
നടി സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് നാഗാര്‍ജുന പറയുന്നു. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.
”വിവാഹമോചനത്തിന് ശേഷമുള്ള ചായുടെ (നാഗചൈതന്യയുടെ വിളിപ്പേര്) ജീവിതം അത്ര എളുപ്പമായിരുന്നില്ല. കുടുംബത്തിനുമതെ. അവന് വിഷാദത്തിലായിരുന്നു. എന്റെ മകന് ഒരിക്കലും അവന്റെ വിഷയം പുറത്തുകാണിക്കാറില്ല. പക്ഷേ അവന് ദുഖിതനായിരുന്നുവെന്ന് എനിക്കറിയാം. ഇപ്പോള്‍ അവന്റെ മുഖത്തെ പുഞ്ചിരി തിരിച്ചു വന്നിരിക്കുന്നു. ശോഭിതയും ചായും നല്ല പൊരുത്തമുള്ളവരാണ്.”
വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശോഭിത പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്ക് പുതിയ ജീവിതത്തിന് ആരാധകരും സിനിമാപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു.
നാഗചൈതന്യയുടെ അമ്മ ലക്ഷ്മി ദഗ്ഗുബാട്ടി, നാഗാര്‍ജുനയുടെ ഭാര്യ അമല, മകന് അഖില്‍ അകിനേനി, ശോഭിതയുടെ മാതാപിതാക്കള്‍ എന്നിവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]