
സൂപ്പര്‍ഹിറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് രണ്‍ബീര്‍ കപൂര്‍. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രണ്‍ബീര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന് അയാന് മുഖര്‍ജി നിലവില്‍ ഹൃത്വിക് റോഷന് നായകനായ വാര്- രണ്ടിന്റെ തിരക്കിലാണ്. ഇതിന് ശേഷം ബ്രഹ്മാസ്ത്ര രണ്ടാം ഭാഗത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും രണ്‍ബീര്‍ വെളിപ്പെടുത്തി.
‘അയാന് വളരെക്കാലമായി ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന ഒന്നാണ് ബ്രഹ്മാസ്ത്ര 2. അദ്ദേഹം ഇപ്പോള്‍ വാര് 2-വിന്റെ പണിപ്പുരയിലാണ്. ഈ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞാല്‍, ബ്രഹ്മാസ്ത്ര 2-ന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കും. തീര്‍ച്ചയായും അത് സംഭവിക്കും. ബ്രഹ്മാസ്ത്ര 2-നെക്കുറിച്ച് കൂടുതലൊന്നും പുറത്തുവിട്ടില്ല. പക്ഷേ, ചില പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകും.’- രണ്‍ബീര്‍ പറഞ്ഞു.
നേരത്തെ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് സംവിധായകന് അയാന് മുഖര്‍ജി വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു: ദേവ്’ 2026 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും 2027 ഡിസംബറിലാകും ബ്രഹ്മാസ്ത്രയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുകയെന്നും സംവിധായകന് സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
രണ്‍ബീര്‍കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തിയ ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’യിൽ അമിതാഭ് ബച്ചന്, നാഗാര്‍ജുന, ഷാരൂഖ് ഖാന്, മൗനി റോയി തുടങ്ങിയവരും ഉണ്ടായിരുന്നു. 2022 സെപ്തംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. കോവിഡിന് ശേഷം ബോക്സോഫീസില്‍ തിളങ്ങിയ ചുരുക്കം ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഏകദേശം 450 കോടിയോളമാണ് ചിത്രം ബോക്സോഫീസില്‍ നിന്നും നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]