തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോൾ വാലന്റൈൻസ് ഡേ സമ്മാനമായി ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘കണ്ണാടി പൂവേ’ എന്ന ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിവേകാണ്. ഈണം പകരുകയും ഗാനം ആലപിക്കുകയും ചെയ്തിരിക്കുന്നത് സന്തോഷ് നാരായണനാണ്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ മൂന്നുകോടിയില്പരം കാഴ്ചക്കാരോടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനവും നിമിഷനേരങ്ങൾക്കുള്ളിൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്ഡെ ആണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മേയ് ഒന്നിന് റെട്രോ തിയേറ്ററുകളിലേക്കെത്തും. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.
സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]