തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് സത്യരാജ്. 1978 മുതല്‍ സിനിമയുടെ ഭാഗമായ സത്യരാജ് ഇതുവരെ 200-ല്‍ അധികം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. ഇതില്‍ തമിഴും മലയാളവും തെലുങ്കും കന്നടയും ഹിന്ദിയുമെല്ലാം ഉള്‍പ്പെടും. ബാഹുബലിയിലെ കട്ടപ്പയായി തിളങ്ങുകയും ചെയ്തു. ഇപ്പോഴിതാ നടന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ചുള്ള കുറിപ്പുമായി രംഗത്തുവന്നരിക്കുകയാണ് മകള്‍ ദിവ്യ സത്യരാജ്.
തന്റെ അമ്മ മഹേശ്വരി സത്യരാജ് നാല് വര്‍ഷമായി കോമയിലാണെന്നും ഭക്ഷണം പോലും ട്യൂബിലൂടെയാണ് നല്‍കുന്നതെന്നും എല്ലാം നോക്കുന്നത് അപ്പയാണെന്നും ദിവ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പെഗ്ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. അമ്മ കിടപ്പിലായതോടെ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. ഇപ്പോഴും അമ്മ വീട്ടില്‍ തന്നെയുണ്ട്.
എന്തെങ്കിലും മെഡിക്കല്‍ ബ്രേക്ത്രൂ സംഭവിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അമ്മയെ തിരികെക്കിട്ടുമെന്ന് ഞങ്ങള്‍ക്കറിയാമെന്നും ദിവ്യ പറയുന്നു. സിംഗിള്‍ പേരന്റായ എല്ലാ രക്ഷിതാക്കളേയും അഭിനന്ദിച്ചുകൊണ്ടുള്ളതാണ് ദിവ്യയുടെ പോസ്റ്റ്. എന്റെ അപ്പയും നാല് വര്‍ഷമായി സിംഗിള്‍ പേരന്റാണെന്നും ദിവ്യ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]