
ചോറ്റാനിക്കര: ദേവീക്ഷേത്രാങ്കണത്തിൽ നിറഞ്ഞുനിന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്കു മുന്നിൽ ‘പവിഴമല്ലിത്തറമേള’ത്തിന് പ്രമാണിയായി നടൻ ജയറാം. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദുർഗാഷ്ടമി നാളിൽ വെള്ളിയാഴ്ച രാവിലെ നടന്ന ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് മേളപ്രമാണിയായി ജയറാം ഇക്കുറിയും നിറസാന്നിധ്യമായി.
രണ്ടര മണിക്കൂറിലേറെ നീണ്ട ‘പവിഴമല്ലിത്തറമേളം’ ആസ്വാദകർക്ക് ഹരം പകർന്നു. മൂന്ന് ഗജവീരൻമാരെ അണിനിരത്തി, ജയറാമിന്റെ പ്രമാണത്തിൽ 187 വാദ്യകലാകാരൻമാർ പങ്കെടുത്ത പഞ്ചാരിമേളത്തോടു കൂടിയായിരുന്നു ചോറ്റാനിക്കര ദേവിയെ ശീവേലിക്കെഴുള്ളിച്ചത്.
ഇത് പതിനൊന്നാം തവണയാണ് ദുർഗാഷ്ടമി നാളിൽ ദേവിക്ക് അർച്ചനയായി ശീവേലി മേളത്തിന് ജയറാം പ്രമാണിത്വം വഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]