
അമിതാഭ് ബച്ചന്റെ 81 -ാം ജന്മദിനം ആഘോഷമാക്കി ആരാധകർ. താരത്തിന്റെ പ്രശസ്തമായ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് ചില ആരാധകർ ജന്മദിനം ആഘോഷിക്കാൻ മുംബൈയിൽ ജൽസയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നിലെത്തിയത്.
ബുധനാഴ്ച പുലർച്ചെ ഒട്ടേറെ ആരാധകരാണ് ബിഗ്ബിക്ക് നേരിട്ട് ആശംസകൾനേരാൻ വീടിനുമുന്നിൽ തടിച്ചുകൂടിയത്. ഇവരെ നേരിട്ട് അഭിസംബോധനചെയ്ത താരം ആശംസകൾക്ക് നന്ദിയും അറിയിച്ചു.
മരുമകൾ ഐശ്വര്യറായ്യും പേരക്കുട്ടി നവ്യ നന്ദയും ബച്ചനോടൊപ്പമുണ്ടായി. ‘ഊൻചായ്’ ആണ് ബച്ചന്റെ ഒടുവിലിറങ്ങിയ ചിത്രം.
ദീപിക പദുകോണും പ്രഭാസിനുമൊപ്പമുള്ള ‘പ്രോജക്ട് കെ’, റിബു ദാസ്ഗുപ്ത സംവിധാനംചെയ്യുന്ന ‘സെക്ഷൻ 84’ എന്നിവയാണ് താരത്തിന്റെ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രങ്ങൾ. 32 വർഷത്തിനുശേഷം ബച്ചനും രജനീകാന്തും ഒരുമിക്കുന്ന ടി.ജെ.
ജ്ഞാനവേൽ ചിത്രം ‘തലൈവർ 170’യാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. Content Highlights: amitabh bachchan 81st birthday, amitabh bachchan meets his fans
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]