
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിർത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യം റിലീസായ ചിത്രമാണ് ഗോട്ട്. ഇനി രണ്ട് സിനിമകൾ കൂടി പൂർത്തിയാക്കിയാൽ വിജയ് പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിനായി സമയം മാറ്റി വയ്ക്കും.
സെപ്തംബർ 5 നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത ദിനം തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി. വെള്ളിയാഴ്ചയിൽ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ അവധിദിനങ്ങളായ ശനിയും ഞായറും വീണ്ടും വരുമാനമുയർന്നു. വളരെ പെട്ടന്നാണ് ഗോട്ട് 100 കോടി ക്ലബിൽ പ്രവേശിച്ചത്. ഇപ്പോൾ 400 കോടിയും പിന്നിട്ട് മുന്നേറുകയാണ് ചിത്രം.
തമിഴ്നാട്ടിൽ മികച്ച അഭിപ്രായം നേടുമ്പോഴും മറ്റു സംസ്ഥാനങ്ങളിൽ ഗോട്ടിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഈ സമിശ്ര പ്രതികരണങ്ങൾക്ക് കാരണം ചിത്രത്തിൽ ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനെ കുറിച്ചുള്ള പരാമർശമാണെന്നാണ് സംവിധായകൻ വെങ്കട്ട് പ്രഭു പറയുന്നത്. മുംബെെ ഇന്ത്യൻസിന്റെയും റോയൽ ചലഞ്ചേഴ്സിന്റെയും ആരാധകർക്ക് ഈ പരാമർശം ഇഷ്ടപ്പെട്ടുകാണില്ല. എന്റെ രക്തത്തിൽ അലിഞ്ഞതാണ് ചെന്നെെ സൂപ്പർ കിംഗ്സ്. തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും വെങ്കട്ട് പ്രഭു പറഞ്ഞു.
സിനിമയുടെ രണ്ടാംഭാഗം ഉടനെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുത്തുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തിൽ വിജയിന് പകരം അജിത് നായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ആക്ഷൻ മൂഡിൽ ഒരുങ്ങിയ ഈ ചിത്രം എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
മീനാക്ഷി ചൗധരി നായിക വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]