
കൊച്ചി: തന്റെപേരിലുള്ള വ്യാജപരാതിയിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി പരാതിനൽകി. മുഖ്യമന്ത്രി, സാംസ്കാരികമന്ത്രി, ഡി.ജി.പി. എന്നിവർക്കും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനുമാണ് പരാതിനൽകിയത്.
പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ചദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പരാതിയിൽ ചേർത്തിട്ടുണ്ട്. ആ ദിവസങ്ങളിൽ താൻ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിൻ പരാതിയിൽ പറയുന്നു. ഇതിന്റെ തെളിവായി പാസ്പോർട്ടിന്റെ പകർപ്പും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് നിവിൻ ആവശ്യപ്പെട്ടു.
അഭിനയിക്കാന് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്കിയ പരാതി. എറണാകുളം ഊന്നുകല്ല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന് പോളിക്കൊപ്പം ആറ് പേര്ക്കെതിരെയും കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. കേസില് ആറാം പ്രതിയാണ് നിവിന്. ഊന്നുകല്ല് സ്വദേശിയാണ് പരാതിക്കാരി.
ആരോപണം പുറത്തു വന്നതിന് പിന്നാലെ നിവിന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സത്യം തെളിയിക്കാന് ഏതറ്റം വരെ പൊരുതുമെന്നുമാണ് നിവിന് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]