
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ‘800’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘സ്ലം ഡോഗ് മില്യനയ’റിലൂടെ പ്രശസ്തനായ മധുർ മിത്തലാണ് ചിത്രത്തിൽ മുരളീധരനായി വേഷമിടുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം എം.എസ്. ശ്രീപതിയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.
വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010-ൽ ‘കനിമൊഴി’ എന്ന ചിത്രം സംവിധാനം ചെയ്താണ് തുടങ്ങിയത്. മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ ചിത്രത്തിൽ എത്തുന്നു.
നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചത്.
133 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 12 ടി-20 മത്സരങ്ങളിലും മുരളീധരൻ ശ്രീലങ്കയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ 800 വിക്കറ്റുകൾ നേടിയ മുരളീധരൻ, ഏകദിനമത്സരങ്ങളിൽ 534 വിക്കറ്റും ടി-20 യിൽ 13 വിക്കറ്റും നേടി.
1996-ൽ ശ്രീലങ്ക ഏകദിന ലോകകപ്പ് വിജയിച്ചപ്പോൾ ടീമിന്റെ ഭാഗമായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]