
ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിന്റോ ഡേവിഡ് സംവിധാനം ചെയ്തു ഡയാന ഹമീദ്, സിൻസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സംഭവ സ്ഥലത്ത് നിന്നും’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ബിജോ തട്ടിൽ, ജോമോൻ ജോസ്, ജോയ് കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിഖിൽ ദാമോദർ എന്ന മാധ്യമ പ്രവർത്തകൻ്റെ വേഷത്തിൽ പുതുമുഖ താരം സിൻസീർ എത്തുന്നു. തമിഴ്നാട്ടിൽ ജനിച്ച് ബാല്യകാലം മുതൽ തന്നെ കേരളത്തിൽ സ്ഥിരതാമസമാക്കിയ ആദിലക്ഷ്മി എന്ന കഥാപാത്രമാണ് ഡയാന ഹമീദ് അവതരിപ്പിക്കുന്നത്. നിഖിലിൻ്റേയും ആദിലക്ഷ്മിയുടേയും വ്യത്യസ്ത ജീവിതസാഹചര്യങ്ങളും അവരുടെ ജീവിതയാത്രകകളും ഈ കഥയുടെ പ്രധാന ഘടകമാണ്.
സംവിധായകൻ ലാൽ ജോസ്, ആൻ്റണി അലോഷി എന്ന ഒരു സാമൂഹ്യ പ്രവർത്തകൻ്റെ വേഷത്തിലെത്തുന്നു. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അല്പം ത്രില്ലർ എലമെൻ്റ്സും ഹ്യൂമറുമെല്ലാം ചേർത്ത് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യമാണുള്ളത്. സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ് എന്നിവരുടെ വരികൾക്ക് ജിനു വിജയൻ, അജയ് ജോസഫ്, ഡെൻസിൽ എം വിൽസൻ, പീറ്റർ വർഗീസ് തുടങ്ങിയവർ സംഗീതം നൽകിയ 4 പാട്ടുകളാണ് സിനിമയെ സമ്പുഷ്ടമാക്കുന്നത്. മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, സ്റ്റാർ സിംഗർ താരം അരവിന്ദ് നായർ, സരീഷ് പുളിഞ്ചേരി, പ്രമോദ് പടിയത്ത് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്
പ്രമോദ് പടിയത്ത്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ R നായർ, ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ തുടങ്ങിയ ഒട്ടേറെ അഭിനേതാക്കൾക്കൊപ്പം മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും നിരവധി സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് അർജുനൻ, പശ്ചാത്തലസംഗീതം ജിനു വിജയൻ, കലാ സംവിധാനം ജെയ്സൺ ഗുരുവായൂർ, ചമയം സുന്ദരൻ ചെട്ടിപ്പടി സെക്കന്റ് യൂണിറ്റ് ക്യാമറ ജുബിൻ ചെറുവത്തൂർ, ജോഷി എബ്രഹാം (കാനഡ). പനോരമ മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.