
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുപ്പക്കാരനായിരുന്ന സിനിമാ നിർമാതാവ് സെലിം ഖാനെയും മകനും നടനുമായ ശാന്തോ ഖാനെയും കലാപകാരികൾ തല്ലിക്കൊന്നു. തിങ്കളാഴ്ച ചന്ദ്പുരിലാണ് സംഭവം.
ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവചരിത്ര സിനിമയായ ‘ബംഗബന്ധു’വിന്റെ നിർമാതാവാണ് സെലിം. താമസസ്ഥലത്തുനിന്ന് പലായനം ചെയ്ത സെലിമിനെയും മകനെയും വഴിയിൽ തടഞ്ഞാണ് കലാപകാരികൾ മർദിച്ചത്.
നടന്റെയും പിതാവിൻ്റെയും മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് കൊൽക്കത്ത സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ എത്തിയിട്ടുണ്ട്. ശാന്തോ ഖാന്റെ ബംഗ്ലാദേശി സിനിമയിൽ പ്രവർത്തിച്ചവരാണ് ഇവർ. മറ്റൊരു രാജ്യത്തിൻ്റെ ആഭ്യന്തര പ്രശ്നമായതിനാൽ മരണകാരണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇവർ തയാറായില്ല.
2019-ൽ പുറത്തിറങ്ങിയ ‘പ്രേം ചോർ’ എന്ന ചിത്രത്തിലൂടെയാണ് ശാന്തോ ഖാന്റെ അരങ്ങേറ്റം. ‘പിയാ രേ‘, ‘ബാബുജാൻ‘, ‘അന്തോ നഗർ‘ മുതലായ ചിത്രങ്ങളിലും നടൻ വേഷമിട്ടു.
അതേസമയം, ബംഗ്ലാദേശിലെ ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് ഇന്ത്യ രാജ്യവ്യാപകമായി സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയിലും വിമാനത്താവളങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]