
നടന് അര്ജുന് സര്‍ജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അര്ജുന് വിവാഹിതയായി. നടന് തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അര്ജുന് സര്‍ജ നിര്‍മിച്ച ഹനുമാന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ദീര്‍ഘനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.
സമുദ്രക്കനി, വിശാലിന്റെ പിതാവ് ജി കെ റെഡ്ഡി, കെ എസ് രവി കുമാര്‍, മുതിര്‍ന്ന നടന് വിജയകുമാര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ജൂണ്‍ 14 ന് ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് വിവാഹവിരുന്ന് നടക്കും. സിനിമാ-രാഷ്ട്രീയ മേഖലയിലുള്ള ചടങ്ങില്‍ പങ്കെടുക്കും.
2013 ല്‍ പുറത്തെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 2018 ല്‍ അര്ജുന് തന്നെ നായകനായ പ്രേമ ബരഹ എന്ന കന്നഡ/ തമിഴ് ചിത്രത്തിലാണ് ഐശ്വര്യ പിന്നീട് അഭിനയിച്ചത്. ഇതിന്റെ കന്നഡ പതിപ്പ് അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൊല്ലിവിടവാ എന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര്.
അദാകപ്പെട്ടത് മഗാജനങ്കളേ എന്ന ചിത്രത്തിലൂടെ 2017 ലാണ് ഉമാപതി രാമയ്യ സിനിമയിലേക്ക് എത്തിയത്. മണിയാര്‍ കുടുംബം, തിരുമണം, തണ്ണി വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]