
നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയുടെ ആരോപണങ്ങളും അതിന് നടി അഹാന കൃഷ്ണ നൽകിയ മറുപടിയും കഴിഞ്ഞദിവസം ചർച്ചയായിരുന്നു. തന്റെ ഭർത്താവ് മനു ജെയിംസും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വെച്ച് ചിത്രത്തിന്റെ പ്രമോഷന് അഹാന വരേണ്ടതായിരുന്നുവെന്നും സംവിധായകന്റെ ഭാര്യ നൈന അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ സെറ്റിലെത്തുന്നത് മദ്യപിച്ചായിരുന്നുവെന്നും കേസ് കൊടുക്കേണ്ട ഗുരുതര പ്രശ്നമായിരുന്നു ഇതെന്നുമാണ് ഇതിന് അഹാന നൽകിയ മറുപടി. അഹാനയെ പിന്തുണച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് അമ്മയായ സിന്ധു കൃഷ്ണകുമാർ.
നൈനയ്ക്ക് മാപ്പുനൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ചിന്തിച്ചിരുന്നു എന്നാണ് സിന്ധു കൃഷ്ണകുമാർ സോഷ്യൽ മീഡിയാ സ്റ്റോറിയിൽ കുറിച്ചു. അഹാന കൃഷ്ണ ഈ വിഷയത്തിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിശദീകരണക്കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്. ‘‘അവർക്ക് മാപ്പു നൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ, അങ്ങനെ ചെയ്യാൻ അവർ ഒരവസരം നൽകിയില്ല. ഒടുവിൽ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു.’’ സിന്ധു കൃഷ്ണയുടെ വാക്കുകൾ.
‘നാന്‍സി റാണി’ റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു സംവിധായകനായ മനുവിന്റെ അപ്രതീക്ഷിത വിയോഗം. തുടർന്ന് സിനിമയുടെ ചുമതല ഭാര്യ നൈന ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ അഹാന പങ്കെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അഹാനയെ കുറ്റപ്പെടുത്തി നൈന സംസാരിച്ചത്.
പലപ്പോഴും മനു സെറ്റിൽ എത്തിയിരുന്നത് മദ്യപിച്ചായിരുന്നുവെന്ന് നൈനയ്ക്കുള്ള മറുപടിയിൽ അഹാന പറഞ്ഞു. അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പമെത്തി കാരവാനിൽ ഇരുന്ന് മദ്യപിച്ചുല്ലസിക്കുകയായിരുന്നു. താനടക്കമുള്ള അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, സെറ്റിലുള്ളവരെല്ലാം അവരുടെ പാർട്ടി അവസാനിച്ച് ഷൂട്ടിങ് ആരംഭിക്കാൻ വേണ്ടി കാത്തിരിക്കും. പലപ്പോഴായി ഇതാവർത്തിച്ചപ്പോൾ ഷൂട്ട് ആരംഭിക്കാൻ പറഞ്ഞ് മനുവിന് ഞാൻ മെസ്സേജ് അയച്ചു. ഇതിന്റെ ഒക്കെ തെളിവുകൾ തന്റെ പക്കലുണ്ട്. ഷൂട്ട് എപ്പോൾ തീരും എന്നതിനെക്കുറിച്ച് മനുവിന് തന്നെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. പ്രൊഫഷണലായിട്ടായിരുന്നില്ല കാര്യങ്ങൾ നടന്നിരുന്നതെന്നും അഹാന പറഞ്ഞിരുന്നു.
Also Read
കാരവാനിൽ സംവിധായകനും കൂട്ടരും മദ്യപിച്ചുല്ലസിക്കും, …
യുവസംവിധായകൻ മനു ജെയിംസ് അന്തരിച്ചു; അന്ത്യം …
മരണമേ തോൽക്കൂ, ഇത് ഞങ്ങളുടെ ‘കുഞ്ഞ്’; മനുവിന്റെ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]