
മലയാളികൾ നെഞ്ചോടുചേർത്ത പ്രതിഭകളാണ് യേശുദാസും മോഹൻലാലും. എത്രയോ സിനിമകൾക്കായി ഇരുവരും ഒരുമിക്കുകയും മികച്ച ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇവർ രണ്ടുപേരും തമ്മിൽക്കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്.
മലയാള സിനിമയിൽ നിലവിൽ അത്ര സജീവമല്ലാത്ത യേശുദാസ് കുടുംബത്തിനൊപ്പം അമേരിക്കയിലാണുള്ളത്. അമേരിക്കയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മോഹൻലാൽ എത്തുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മോഹൻലാലിന്റെ സന്ദർശനം. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ഗാനഗന്ധർവൻ്റെ വസതിയിൽ… പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ” എന്നാണ് ചിത്രങ്ങൾക്കൊപ്പം മോഹൻലാൽ കുറിച്ചത്.
നിലവിൽ താൻ ആദ്യമായി സംവിധാനംചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് മോഹൻലാൽ. ഹോളിവുഡിലെ സോണി സ്റ്റുഡിയോയിൽ ബറോസ് സിനിമ കാണാനെത്തിയ വിവരം താരം അറിയിച്ചിരുന്നു. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സംഗീതത്തിന്റെയും സൗണ്ടിന്റെയും ജോലികൾ ഇവിടെയാണ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]