നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന് ശേഷം എല്ലാവരും ചോദിക്കുന്നത് നാഗചൈതന്യയുടെ മുന്‍ പങ്കാളി സാമന്ത റൂത്ത് പ്രഭുവിനേക്കുറിച്ചാണ്. ഇതിനിടെ ചര്‍ച്ചയാവുകയാണ് സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വിശ്വസ്തനും സ്നേഹസമ്പന്നനുമായ പാങ്കാളിയുണ്ടാവണമെന്ന ആഗ്രഹം അടക്കം 2025-ലെ തന്റെ വാര്‍ഷിക രാശി പങ്കുവെച്ചിരിക്കുകണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ.
വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയെ തേടുന്നുവെന്ന കാര്യമടക്കം 2025-ല്‍ താന്‍ പ്രതീക്ഷിക്കുന്ന ഒൻപത് കാര്യങ്ങളാണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025-ല്‍ പ്രതീക്ഷിക്കുന്നത് എന്ന ക്യാപ്ഷനോട് കൂടിയാണ് സാമന്തയുടെ ആമേന്‍ എന്ന പോസ്റ്റ്. വളരെ തിരക്കുള്ള വര്‍ഷം, സാമ്പത്തിക സുരക്ഷിതത്വം, വലിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും, കൂടുതല്‍ നല്ല മാനസിക ശാരീരിക ആരോഗ്യം, ഗര്‍ഭധാരണം എന്നിവയ്ക്കൊപ്പമാണ് വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയേക്കുറിച്ചും പറയുന്നത്. പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ഈ രാശി ഫലം യാഥാര്‍ഥ്യമാവട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.
നാലാം വിവാഹവാര്‍ഷികത്തിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു ഒക്ടോബര്‍ 2021-ല്‍ നാഗചൈതന്യയും സാമന്തയും വിവാഹമോചനം ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു ഔദ്യോഗിക സ്ഥിരീകരണം. തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം.
ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]