
അല്ലു അര്‍ജുന്റെ ‘പുഷ്പ 2- ദി റൂള്‍’ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയെ വിമര്‍ശിച്ച നടന് സിദ്ധാര്‍ഥിന് മറുപടിയുമായി ഗായകന് മികാ സിങ്. നടനെ പരിഹസിക്കുന്നരീതിയിലായിരുന്നു മികാ സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. പുഷ്പയെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിലൂടെ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങിയെന്നായിരുന്നു ഗായകന്റെ പരിഹാസം. സിദ്ധാര്‍ഥ് പുഷ്പയെക്കുറിച്ച് പറഞ്ഞതിന്റെ വാര്‍ത്തയുടെ പോസ്റ്റ് സഹിതം പങ്കുവെച്ചാണ് ഗായകന് തന്റെ പ്രതികരണം കുറിച്ചത്.
”ഹലോ സിദ്ധാര്‍ഥ് ഭായ്, താങ്കളുടെ വിമര്ശനത്തെത്തുടര്ന്നുണ്ടായ ഒരു നല്ലകാര്യം, ഇന്നുമുതല്‍ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങി എന്നതാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കുപോലും അറിയില്ലായിരുന്നു”, മികാ സിങ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ‘പുഷ്പ-2 ദി റൂള്‍’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹാറിലുണ്ടായ ആള്‍ക്കൂട്ടത്തെ നടന് സിദ്ധാര്‍ഥ് വിമര്‍ശിച്ചത്. ഇത് മാര്ക്കറ്റിങ്ങാണെന്നും ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നിര്‍മാണപ്രവൃത്തികള്‍ക്കായി ജെ.സി.ബി. കൊണ്ടുവന്നാല്‍പ്പോലും ആളുകൂടുമെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ വാക്കുകള്‍. ‘ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരിന്നെങ്കില്, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്’, സിദ്ധാര്‍ഥ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]