
തമിഴ് സിനിമിയിലെ മുന്‍നിര താരവും അഭിനയമികവിലൂടെ അമ്പരപ്പിച്ച താരവുമാണ് ധനുഷ്. 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍’, 2022 ല്‍ പുറത്തിറങ്ങിയ ദി ഗ്രേമാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് വീണ്ടും മറ്റൊരു ഹോളിവുഡ് സിനിമയുടെ ഭാഗമാവുകയാണ്. അമേരിക്കന്‍ നടിയായ സിഡ്നി സ്വീനിക്കൊപ്പമാണ് ധനുഷിന്റെ പുതിയ ചിത്രമെന്നാണ് വിവരം.
സ്ട്രീറ്റ് ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം സോണി പ്രൊഡക്ഷന്‍സ് ആണെന്നാണ് അഭ്യൂഹം. ഇക്കാര്യത്തില്‍ ധനുഷിന്റെയോ സ്വീനിയുടേയോ സോണി പ്രൊഡക്ഷന്സിന്റേയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
തന്റെ മൂന്നാം സംവിധാന സംരംഭമായ ‘ഇഡ്ലി കടൈ’യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്. ചിത്രത്തിലെ നായകനും ധനുഷ് തന്നെയാണ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം. സംഗീത സംവിധായകന് ഇളയരാജയുടെ കഥപറയുന്ന ചിത്രത്തില്‍ ഇളയരാജയായി എത്തുന്നതും ധനുഷാണ്. അരുണ്‍ മാതേശ്വരനാണ് ഈ ചിത്രത്തിന്റെ സംവിധാനം.
പ്രൊഫഷണല്‍ ബോക്സറായ ക്രിസ്റ്റി മാര്‍ട്ടിന്റെ ജീവിതം പറയുന്ന സ്പോര്‍ട്സ് ബയോപിക്ക് ആണ് സിഡ്നി സ്വീനിയുടെ പുതിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]