
സമൂഹമാധ്യമങ്ങളിൽ രണ്ടുദിവസമായി നടി മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ടാണ് ചർച്ച. ഏതാനും ദിവസങ്ങൾക്കുമുൻപ് മഡോണ പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണവർ.
നേരത്തെ പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു വിമർശകർക്ക് മഡോണ മറുപടിനൽകിയത്. സിനിമയിൽ അധികം ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ ചിത്രങ്ങൾ പ്രേക്ഷകരെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയിരുന്നു. ഹരികുമാർ ആണ് ഈ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകൻ. വിജയ് നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ മഡോണ എത്തിയിരുന്നു. ചിത്രത്തിൽ മഡോണയുടെ വിജയ്ക്കൊപ്പമുള്ള ഡാൻസ്, ആക്ഷൻ രംഗങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]