
നോസ്മോക്കിങ് എന്ന് ഒരിക്കലും അവിടെ ചെന്നാല്‍ നമുക്ക് പറയാനാകില്ല. യെസ് സ്മോക്കിങ് എന്ന മനസ്സുമായി മണിക്കൂറുകള്‍ അവിടെ കാത്തുനിന്നാല്‍ ഇതുവരെ അനുഭവിക്കാത്ത രുചിയുടെ അടയാളമായി ആ വിഭവങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും.
കപ്പ കള്‍ച്ചറിലെ ഫുഡ് വിസ്മയങ്ങളുടെ ലോകത്ത് സ്മോക്കിങ് കള്‍ച്ചര്‍ എന്ന ആശയവുമായി ജോ അലക്സ് സ്കറിയയും ഭാര്യ സുവര്‍ണയും ഒരുക്കുന്ന ലോകം ഒരു തവണയെങ്കിലും സന്ദര്‍ശിക്കാതെ പോയാല്‍ അതൊരു വലിയ നഷ്ടം തന്നെയാകും. 15 ലക്ഷത്തിലേറെ രൂപ വിലയുള്ള സ്മോക്ക് മെഷീന് കൊണ്ടുവന്നാണ് ജോയും സംഘവും സ്മോക്കിങ് കള്‍ച്ചര്‍ സൃഷ്ടിക്കുന്നത്.
ടാങ്കര്‍ലോറിയുടെ പിന്നിലെ ടാങ്കര്പോലെ തോന്നിക്കുന്ന ഈ സ്മോക്കിങ് മെഷീന് അതിന്റെ പാര്‍ട്സുകള്‍ പല ഭാഗത്തുനിന്ന് കൊണ്ടുവന്ന് ഇവിടെ യോജിപ്പിച്ച് ഉണ്ടാക്കിയതാണ്. അമേരിക്കയിലും മറ്റുമുള്ള ഇതിന്റെ മികച്ച മോഡല്‍ മെഷീനിന് 50 ലക്ഷത്തിലേറെ രൂപ വില വരുമെന്നാണ് ജോ പറഞ്ഞത്.
പുകകൊണ്ട് ഇറച്ചി പാചകം ചെയ്യുകയെന്ന ആശയത്തില്‍ ജോയും സംഘവും കള്‍ച്ചര്‍ വേദിയിലെത്തിയത് ഈ വലിയ ടാങ്കറുമായിട്ടാണ്. മൂന്ന് ടണ്‍ ഭാരമുള്ള ഈ ടാങ്കറിന്റെ ഒരറ്റത്ത് വലിയ മരക്കഷണങ്ങള്‍ കത്തിച്ച് അതിന്റെ പുക വലിയ കുഴലിലൂടെ ടാങ്കറിലെ മറ്റൊരു ചേംബറിലെത്തിക്കും. അവിടെയാണ് ഇറച്ചി പാചകം ചെയ്യാന്‍ വയ്ക്കുന്നത്. ഒരു പ്രത്യേക വാതില്‍ തുറന്നാണ് ഇറച്ചി അവിടെ വയ്ക്കുന്നത്. ഈ വാതിലിനു മാത്രം 200 കിലോ ഭാരമുണ്ട്. ചേംബറില്‍ പുകയേറ്റ് ഇറച്ചി പാകപ്പെടാന്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ വേണ്ടിവരും.
ഈറ്റ് ലൈക് ജോ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രശസ്തനായ ജോ ഐ.ടി. ജോലിയുടെ തിരക്കിനിടയില്‍നിന്നാണ് പാചക പരീക്ഷണങ്ങളുടെ ലോകത്തേക്ക് യാത്ര തുടങ്ങുന്നത്. എം.ബി.എ. കഴിഞ്ഞ സുവര്‍ണയും കൂടി ചേര്‍ന്നതോടെ ഇവരുടെ ഫുഡ് ലോകത്തിന് വൈവിധ്യം കൂടി. കള്‍ച്ചര്‍ വേദിയില്‍ ഒട്ടേറെ ഫുഡ് ഗെയിമുകളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]