കൊച്ചിയുടെ പകൽ ചുട്ടുപൊള്ളുന്ന വെയിലേറ്റ് വാടുകയായിരുന്നു. വീ ആർ കമിങ് ആൻഡ് ദിസ് ഇസ് ദി ടൈം ഫോർ മ്യൂസിക്. ബോൾഗാട്ടി പാലസിലെ കപ്പ വേദിയിൽനിന്ന് ഒരു ശബ്ദം നഗരത്തെയാകെ ഉണർത്തി. രണ്ട് ട്രാക്കുകളെ ബീറ്റ്സും ടെമ്പോയുമുപയോഗിച്ച് മെരുക്കി ഒരേ ട്രാക്കിലെത്തിക്കുന്ന മാനുവൽ ബീറ്റ് മാച്ചെന്ന പ്രതിഭാസത്തിന്റെ പിൻതലമുറക്കാരൻ കരുൺ മെഹ്താനിയും ചെന്നൈയിൽനിന്നുള്ള ടോൾസ്റ്റോറി അശ്വിനുമാണ് കപ്പ വേദിയിലെ ആദ്യ സംഗീത വിരുന്നിനായി വിളിച്ചത്.
അവരുടെ വിളി കേൾക്കാതിരിക്കാൻ കൊച്ചിയുടെ യുവത്വത്തിനായില്ല. ആഫ്രിക്കൻ വേവും ദൂംഗസാലയുമായി മെല്ലെ ചലിപ്പിച്ചു നിന്ന കാലുകൾ പിന്നെ വേഗത്തിൽ താളമിട്ടു തുടങ്ങി.
അതിനൊപ്പം ശരീരങ്ങളും താളത്തിൽ ലയിച്ചു. പത്തിൽനിന്ന് ഇരുപതായും അൻപതായും നൃത്തച്ചുവടുകൾ ഒഴുകിയെത്തി. കപ്പയിലെ നർത്തകരും അതിനൊപ്പം ചേർന്നു. ഇടയ്ക്ക് താളമൊന്ന് കുറച്ചും വീണ്ടും താളമുയർത്തിയും കരുണും അശ്വിനും അവരെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റി. ഐ വാണ്ട് ടു ഹഗ് യൂ എന്ന താളം ഒഴുകിയെത്തിയപ്പോൾ പല ദേശത്തുനിന്ന് ഒഴുകി നൃത്തമാടിയെത്തിയവർ പരസ്പരം പുൽകി വേദിക്ക് വലം വെച്ചു. വെയിലിൽ ചുട്ടുപൊള്ളിയിരുന്ന പുൽത്തകിടികൾക്കു മുകളിൽ ആഘോഷത്തിന്റെ തീപ്പിടിത്തമായിരുന്നു അപ്പോൾ. കൊച്ചിക്കായി, ദാ ഞങ്ങളിവിടെയെത്തി എന്ന കപ്പ കൾച്ചറിന്റെ ആഹ്വാനം കൂടിയായത് മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]