
കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നീ വെബ് സീരിസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്ചാനുഭവം ഒരുക്കാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന ഏറ്റവും പുതിയ വെബ് സീരീസിന്റെ ട്രെയിലർ പുറത്ത് വന്നു. മികച്ച സാങ്കേതിക പ്രവർത്തകരും താരങ്ങളും അണിനിരന്ന ആദ്യ വെബ്സീരിസുകൾക്ക് ശേഷം താര സമ്പന്നമായ പുത്തൻ വെബ് സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം 2024 ജനുവരി 5-ന് സ്ട്രീമിങ് ചെയ്യും.
പേര് സൂചിപ്പിക്കും പോലെ പേരില്ലൂർ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള വ്യത്യസ്തരായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഈ വെബ് സീരീസിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിലൂടെ വളരെയധികം ശ്രദ്ധ നേടുകയാണ്.
നിഖിലാ വിമൽ, സണ്ണി വെയ്ൻ എന്നിവരാണ് പേരില്ലൂർ പ്രീമിയർ ലീഗിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാളവിക എന്ന കഥാപാത്രമായി ആണ് നിഖില വേഷമിടുന്നത്. അബദ്ധവശാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റാവുന്ന മാളവികയെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്നോട്ട് പോക്ക്. ശ്രീക്കുട്ടൻ എന്ന നായകവേഷത്തിൽ സണ്ണി വെയ്ൻ എത്തുന്നു. വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങി വലിയ താരനിരയും ഈ സീരിസിന്റെ ഭാഗമാകുന്നുണ്ട്.
E4 Entertainment ബാനറിൽ കീഴിൽ മുകേഷ് ആർ മെഹ്തയും സി വി സാരഥിയും ചേർന്നു നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജ, അമീൽ എന്നിവർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
Content Highlights: perilloor premier league web series trailer, sunny wayne and nikhila vimal
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]