
ഭൂല്‍ ഭുലയ്യ മൂന്നാം ഭാഗം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രധാനവേഷം ചെയ്ത വിദ്യാബാലന് രണ്ടാംഭാഗത്തിലുണ്ടായിരുന്നില്ല. പ്രിയദര്ശന് ഒരുക്കിയ ഭൂല്‍ ഭുലയ്യയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങള്‍ ഇറങ്ങിയപ്പോള്‍ അനീസ് ബസ്മിയായിരുന്നു സംവിധായകന്. കാര്‍ത്തിക് ആര്യന് നായകനായി മൂന്നാം ഭാഗം എത്തിയപ്പോള്‍ മഞ്ജുളികയായി വിദ്യാബാലന് തിരിച്ചെത്തി.
രണ്ടുപതിറ്റാണ്ടായി ബോളിവുഡിലെ പ്രധാനതാരമാണ് വിദ്യാബാലന്. പല പ്രമുഖ താരങ്ങള്‍ക്കൊപ്പവും അവര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഷാരൂഖ് ഖാനൊപ്പം മുഴുനീള കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നത് അവര്‍ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാബാലന്റെ പുതിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
വിദ്യാബാലന്റെ ഹേയ് ബേബിയില്‍ ഷാരൂഖ് ഖാന് പ്രത്യക്ഷപ്പെട്ടിരുന്നു. കിസ്മത് കണക്ഷനില്‍ നരേറ്ററായും ഷാരൂഖ് എത്തി. ഷാരൂഖിന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ പാട്ടില്‍ വിദ്യ അതിഥിയായി എത്തിയിരുന്നു. എന്നാല്‍, ഒരു സിനിമയില്‍ ഇതുവരെ ഇരുവരും പൂര്‍ണ്ണമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
ഷാരൂഖുമായി ചേര്‍ന്ന് ഒരു ചിത്രം ചെയ്യാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് വിദ്യാബാലന് ഇപ്പോള്‍. അത്തരത്തിലൊന്ന് സംഭവിക്കണമെന്നായിരുന്നു വിദ്യയുടെ പ്രതികരണം. എന്നാല്‍, ഇതുവരെ ഓഫറുകളൊന്നുമില്ല. എന്നെങ്കിലുമുണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഷാരൂഖിനൊപ്പം ഒരു പ്രണയചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ വിദ്യ അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net