
തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന “സീക്രട്ട്” എന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്തും. കൊച്ചിയിൽ നടന്ന പ്രത്യേക പ്രദർശനത്തിന് ശേഷമാണ് നിർമ്മാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും സംവിധായകൻ ജോഷി,ഷാജി കൈലാസ്, എ.കെ.സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി , കെ ബാബു എം എൽ എ , കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ തുടങ്ങിയവർ എത്തിയിരുന്നു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം
ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡി.ഒ.പി -ജാക്സൺ ജോൺസൺ, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ -അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]