
പാലാരിവട്ടം : സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാദിനത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയും വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പ് പ്രോഗ്രാമിനെക്കുറിച്ച് ഒരു സുപ്രധാന പ്രഖ്യാപനവും ഉൾകൊള്ളുന്ന പ്രത്യേക പരിപാടി ആയിരുന്നു ഷീ ഷൈൻസ്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയും, ഫ്യൂജി ഫിലിം, ഇൻ ഡോട്ട് ഫോട്ടോ ഗിഫ്ട്സും, റോട്ടറി കൊച്ചി യുണൈറ്റഡ് എന്നീ സ്ഥാപനങ്ങൾ ആയിരുന്നു പരിപാടിക്ക് നേതൃത്വം നൽകിയത്.
എറണാകുളം ACP രാജ്കുമാർ മുഖ്യാതിഥി ആയിരുന്നു. ഓൾ കേരള വനിത ഫോട്ടോഗ്രാഫർ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ സ്ഥാപകനും, നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ വരാനിരിക്കുന്ന ജൂലൈ ബാച്ചിൽ ചേരുന്ന സ്ത്രീകൾക്കു 50% സ്കോളർഷിപ് വാഗ്ദാനം ചെയ്തു. ഛായാഗ്രഹണം, സൗണ്ട് എഞ്ചിനീയറിംഗ്, സംവിധാനം, വി. എഫ്. എക്സ്, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിൽ ചേരുന്ന ഒരു വിദ്യാർത്ഥിനിക്ക് 50% സ്കോളർഷിപ് ആണ് പ്രഖ്യാപിച്ചത്. സ്ത്രീകളെ ചലച്ചിത്ര മേഖലയിൽ career തുടരാനും പിന്തുണയ്ക്കാനും വേണ്ടിയാണ് ഈ സ്കോളർഷിപ്പിന്റെ ഉദ്ദേശ ലക്ഷ്യം.
വാർത്താപ്രചരണം- ബ്രിങ്ഫോർത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]