ഫെബ്രുവരി ആറു മുതൽ ഒമ്പത് വരെ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ‘ദി ക്ലിക്ക് സ്റ്റോറി’ഫോട്ടോ എക്സിബിഷൻറെ ലോഗോ പ്രകാശനം ചെയ്തു. നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറും 2024ലെ മലയാളമങ്ക 1200 പട്ടം നേടിയ ശ്രുതി സോമനും ചേർന്നാണ് പ്രകാശനം നിർവിച്ചത്.
അധ്യാപകനും ഛായാഗ്രാഹകനുമായ അനു തിരൂർ പകർത്തിയ ചിത്രങ്ങളും അതിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച ചെറുകഥകളും ചേർത്താണ് ‘ദി ക്ലിക്ക് സ്റ്റോറി’തയാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം, സംഗീതം , സംവിധാനം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ അനു തിരൂരിൻ്റെ രണ്ടാമത്തെ ഫോട്ടോ എക്സിബിഷനാണ് “ദി ക്ലിക്ക് സ്റ്റോറി”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]