ബേസില്‍-നസ്രിയ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ’സൂക്ഷ്മദര്‍ശിനി’ തിയേറ്ററില്‍ നേടിയ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടി റിലീസിന്. ചിത്രം ജനുവരി 11 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. എംസിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ബോക്സോഫീസില്‍ 50 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. ബേസിലും നസ്രിയയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം ഞെട്ടിക്കുന്ന പ്രമേയവുമായാണ് എത്തിയത് എന്നത് തന്നെയാണ് സിനിമയുടെ വിജയരഹസ്യം.
നവംബര്‍ 22-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നല്‍കിയത്. എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂര്‍ണ്ണ പിന്തുണയോടെ ഹൗസ്ഫുള് ഷോകളുമായി തിയേറ്ററുകളില്‍ ചിത്രം വന്‍ വിജയമായി. അതുല്‍ രാമചന്ദ്രനും ലിബിന് ടി.ബിയും ചേര്‍ന്നെഴുതിയ പഴുതുകളില്ലാത്ത തിരക്കഥയില്‍ ഹിച്ച് കോക്ക് സ്റ്റൈല്‍ മേക്കിങ്ങിലാണ് എംസി ചിത്രം ഒരുക്കിയത്.
അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇവര്‍ക്ക് പുറമെ ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്, കോട്ടയം രമേശ്, അഖില ഭാര്ഗവന്, പൂജ മോഹന്‍രാജ്, മെറിന് ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന് മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്, അഭിറാം രാധാകൃഷ്ണന് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെയും എ.വി.എ. പ്രൊഡക്ഷന്സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി.അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്, മേക്കപ്പ്: ആര്.ജി. വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നസീര്‍ കാരന്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്ട്രോളര്: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പി.സി സ്റ്റണ്ട്സ്, വി.എഫ്.എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]