നയന്‍താരയുടേയും വിഘ്നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററി ട്രെയിലറിന് വന്‍ ആരാധക വരവേല്പ്. ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയിലി’ന്റെ ട്രെയിലര്‍ നെറ്റ്ഫിക്സാണ് പുറത്തിറക്കിയത്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹവീഡിയോ പുറത്തിറങ്ങുന്നത്. നയന്‍താരയുടെ വ്യക്തിജീവിതവും സിനിമാജീവിതവുമെല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്.
മലയാളത്തില്‍ സിനിമാജീവിതം തുടങ്ങിയ നയന്‍താര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ വലിയ നിലയിലേയ്ക്ക് ഉയര്‍ന്നു. സിനിമാമേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയന്‍താരയുടെ സംഭവബഹുലമായ ജീവിതമാണ് ഡോക്യൂമെന്ററിയിലൂടെ കാണിക്കുന്നത്.
ചിത്രം നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18-ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. ഗൗതം വാസുദേവ് മേനോനാണ് ഇതിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു മണിക്കൂറും 21 മിനിറ്റുമാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.
അധികമാര്‍ക്കും പരിചയമില്ലാത്ത നയന്‍താരയുടെ വ്യക്തി ജീവിതത്തിന്റെ പല തലങ്ങളും ഇതിലുണ്ട്. മകള്‍,ഭാര്യ, അമ്മ, സുഹൃത്ത് തുടങ്ങി ജീവിതത്തിലെ ഓരോ തലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. വിവാഹ ചിത്രത്തിലൂടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. വാടക ഗര്‍ഭത്തിലൂടെ മാതൃത്വത്തിലേക്കെത്തിയതും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]