
പലതരം പ്രതിസന്ധികള്‍ നേരിട്ടാണ് ഇന്ന് കാണുന്ന പല സൂപ്പര്‍ താരങ്ങളും സിനിമാ മേഖലയിലെത്തിയത്. അങ്ങനെ അഭിനയ രംഗത്തെത്തിയ നടനാണ് വിവിധ ഭാഷകളിലെ സിനിമകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലെ സൂപ്പര്‍ ഹിറ്റ് സീരീസുകളിലൂടെയും ശ്രദ്ധേയനായ മനോജ് ബാജ് പേയ്.
ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് താന്‍ സിനിമയിലെത്താനായി ചെയ്ത രസകരമായ കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. അഭിനയരംഗത്തെത്താന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താന്‍ അഭിനയരംഗത്തേക്ക് വരുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും മനോജ് ബാജ്പേയ് പറയുന്നു. എന്നെ ഡോക്ടറാക്കാനാണ് അച്ഛനാഗ്രഹം. എംബിബിഎസ് പരീക്ഷയെഴുതാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു.
എന്നാല്‍ എംബിബിഎസ് പരീക്ഷ പാസായില്ല. അതിന് വേണ്ടി താന്‍ മനഃപൂര്‍വം ഉത്തരങ്ങള്‍ തെറ്റിച്ചുവെന്നും കണ്ണടച്ചാണ് ഓപ്ഷനുകള്‍ മാര്‍ക്ക് ചെയ്തതെന്നും ബാജ്പേയ് പറയുന്നു. അന്ന് ആ ഉത്തരങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ താനിന്ന് ഒരു ഡോക്ടറാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ പിന്നീട് രക്ഷിതാക്കള്‍ അദ്ദേഹത്തെ യുപിഎസ്ഇ പരീക്ഷകള്‍ക്ക് നിര്‍ബന്ധിച്ചു. അവിടെയും ബാജ്പേയ് മനപ്പൂര്‍വം ഉഴപ്പി. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഡിഗ്രി നിര്‍ബന്ധമായതിനാല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി.
എന്നാല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അഡ്മിഷന് നല്കിയ അപേക്ഷ മൂന്ന് തവണ തഴയപ്പെട്ടു. അത് വലിയ നിരാശയുണ്ടാക്കി. പിന്നീട് ബാരി ജോമിന്റെ അഭിനയ കളരിയില്‍ ചേര്‍ന്നു പരിശീലനം നേടി. പിന്നീടാണ് മുംബൈയിലേക്ക് വന്നത്. അവിടെനിന്ന് ചെറിയ വേഷങ്ങള്‍ ചെയ്തു. 1998 ല്‍ പുറത്തിറങ്ങിയ സത്യ എന്ന ചിത്രത്തിലെ ഭിഖു എന്ന കഥാപാത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 2004 ല്‍ പിഞ്ചര്‍ എന്ന ചിത്രത്തില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരവും കരസ്ഥമാക്കി. 2020 ല്‍ ദേവാഷിഷ് മഖിജയുടെ ഭോസ്ലേ എന്ന ചിത്രത്തില്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും വീണ്ടും 2024 ല്‍ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ദേശീയ പുരസ്കാരത്തിന് അര്‍ഹനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]