
‘അനിമല്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം കേട്ട നടിയാണ് തൃപ്തി ദിമ്രി. സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും നടി വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചുവെന്നും ദിവസങ്ങളോളം തുടര്‍ച്ചയായി കരഞ്ഞിട്ടുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് തൃപ്തി. ഒരു അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
അനിമലിന് ശേഷം 2-3 ദിവസങ്ങള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതും ഇത്രയും രൂക്ഷമായ രീതിയില്‍. ആളുകള്‍ എന്തൊക്കയാണ് എഴുതുന്നതെന്ന് ചിന്തിച്ച് ഞാനാകെ അസ്വസ്ഥമായി.അതിനാലാണ് കരഞ്ഞത്.” – തൃപ്തി പറഞ്ഞു.
ഞാന്‍ ഒരു സെന്‍സിറ്റീവ് ആയ വ്യക്തിയാണ്. ഒരാളോട് തര്‍ക്കിക്കുമ്പോള്‍ പോലും ഒന്നും പറയാറില്ല. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. എന്നെ ഇത് ഒരുപാട് ബാധിച്ചു. എത്രവേഗത്തിലാണ് ഓരോ കാര്യങ്ങളും മാറിമറയുന്നത്. ആ സമയത്ത് എനിക്ക് ഒരുപാട് ജോലികളുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഒരു സമയത്താണ് സംഭവിക്കുന്നത്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു.-തൃപ്തി പറഞ്ഞു. സഹോദരി തന്നെ ആശ്വസിപ്പിച്ചെന്നും ചില സമയത്ത് ഇത്തരം ട്രോമകള്‍ കുറക്കാന്‍ കരയുന്നത് നല്ലതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
അടുത്തയാഴ്ച റിലീസ് ചെയ്യുന്ന പുതിയ ചിത്രത്തിലെ ഗാനരംഗത്തിലും നടിക്കെതിരേ വിമർശനങ്ങൾ ഉയരുന്നുണ്ട്. പുതിയ സിനിമയായ ‘വിക്കി വിദ്യ കാ വോ വാല വീഡിയോ’ യിലെ ‘മേരെ മെഹ്ബൂബ്’ എന്ന ഗാനത്തില്‍ ഇന്‍ഡോ -വെസ്റ്റേണ്‍ ഓട്ട്ഫിറ്റ് ധരിച്ചാണ് നടി നൃത്തം ചെയ്യുന്നത്. ഈ നൃത്തത്തിന് പിന്നാലെ ആരാധകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. എല്ലാ കാര്യങ്ങളിലും മികച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും പുതിയത് ശ്രമിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് നടി വിമർശനങ്ങളോട് പ്രതികരിച്ചത്.
ഇതിന് മുമ്പ് ഞാന്‍ ഇങ്ങനെയൊന്ന് ചെയ്തിട്ടില്ല. നൃത്തചുവടുകള്‍ക്ക് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. കുഴപ്പമില്ല. എല്ലാവര്ക്കും സംഭവിക്കുന്നതാണിത്. ആളുകള്‍ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങളുണ്ടാകും. പക്ഷേ അത് ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന് അര്‍ഥമാക്കുന്നില്ല- തൃപ്തി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]