പൂച്ചാക്കൽ: ബോളിവുഡ് നടനും എം.പി.യും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹ പള്ളിപ്പുറത്ത് എത്തി. പ്രശസ്ത സിനിമാതാരത്തിന്റെ പ്രൗഢിയിലല്ല, താൻ ഏറ്റവുമധികം സ്നേഹിക്കുന്ന തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മാതാവിന്റെ മരണവാർത്തയറിഞ്ഞ് കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനും അനുശോചനമറിയിക്കാനുമാണ് നടൻ ശനിയാഴ്ച വൈകീട്ട് എത്തിയത്.
പ്രൈവറ്റ് സെക്രട്ടറി പള്ളിപ്പുറം പള്ളിപ്പറമ്പിൽ ജോസുകുട്ടിയുടെ മാതാവ് ക്ലാരക്കുട്ടി വർഗീസ് കഴിഞ്ഞ 26-നാണ് മരിച്ചത്. ജോസുകുട്ടി കഴിഞ്ഞ 32 വർഷമായി സിൻഹയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയാണ്. ശത്രുഘ്നൻ സിൻഹ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ജോസുകുട്ടി പോലീസിലായിരുന്നു. പിന്നീട്, പോലീസിൽനിന്നു സ്വയംവിരമിച്ച് സിൻഹയുടെ പ്രൈവറ്റ് സെക്രട്ടറിയായി. കേരളത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സിൻഹ കഴിഞ്ഞദിവസമാണ് ജോസുകുട്ടിയുടെ മാതാവിന്റെ മരണവിവരം അറിഞ്ഞത്. വീട്ടിലെത്തിയ അദ്ദേഹത്തെ ജോസുകുട്ടിയുടെ പിതാവ് വർഗീസും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
സെൻസർ ബോർഡ് മുൻ ചെയർമാൻ പഹ്ലാജ് നിഹലാനി ഉൾപ്പെടെയുള്ളവർ സിൻഹയെ അനുഗമിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം കോട്ടയ്ക്കലുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് ശത്രുഘ്നൻ സിൻഹ നെടുമ്പാശ്ശേരിയിൽനിന്നു മുംബൈക്കു മടങ്ങും.
Content Highlights: Indian actor and politician Shatrughan Sinha visits kerala
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]