മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജന്മദിന തലേന്ന് ഒരു വമ്പന്‍ ബര്ത്ഡേ സര്‍പ്രൈസ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫെന്‍സിംഗ് മത്സരത്തിന്റെ ജഴ്സിയും ഹെല്‍മറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്റേതാണോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.
‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ഫെന്‍സിംഗില്‍ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാല്‍ ചിത്രത്തോടൊപ്പം സംവിധായകന് മാര്ട്ടിന് പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഷാനി ഷാകിയേയും ഒരു ബ്രാന്‍ഡിനെയും ടാഗ് ചെയ്തിട്ടുമുണ്ട്. ഇതോടെയാണ് ഏവര്‍ക്കും സംശയം ഉടലെടുത്തിരിക്കുന്നത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ ബ്രാന്‍ഡിന്റെ പരസ്യ ചിത്രത്തിന്റെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്. ഏതായാലും ജന്മദിന തലേന്ന് തന്നെ സോഷ്യല്‍ മീഡിയയിലാകമാനം ഈ ലുക്ക് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷത്തേയും പോലെ ഇക്കുറിയും ഫാന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും രക്തദാനം നടക്കുന്നുണ്ട്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച ക്യാമ്പെയിന്റെ ഭാഗമായി ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 25,000 രക്തദാനമാണ് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്നത്. കൂടാതെ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയായ ‘കണ്ണൂര്‍ സ്കോഡി’ന്റെ ട്രെയിലറും ഇന്ന് പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലി’ന്റെയും ബ്രഹ്മയുഗത്തിന്റെയും അപ്ഡേറ്റുണ്കള് ഉണ്ടാവുമെന്ന അഭ്യൂഹവും ആരാധകര്‍ക്കിടയിലുണ്ട്. ഏതായാലും ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രിയതാരം പങ്കുവെച്ച ഫെന്‍സിംഗ് ലുക്ക് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]