
സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ ആക്ടിംഗ്, ഡബ്ബിംഗ്, സ്ക്രീൻപ്ലേ, സ്റ്റിൽ ഫോട്ടോഗ്രാഫി സ്റ്റുഡൻസ് തങ്ങളുടെ കോഴ്സ് പൂർത്തിയാക്കിയതിന്റെ ഭാഗമായി മാജിക് ഫ്രെയിംസ് നിർമിക്കുന്ന 31-ാമത് ചിത്രം ‘ഇ.ഡി’ (എക്സ്ട്രാ ഡീസൻ്റ്)യുടെ ലൊക്കേഷനിലെത്തി. ഇവർ ചിത്രീകരണ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും താരങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.
മലയാള സിനിമ ലോകത്ത് ചുവടുവയ്ക്കുന്ന നവാഗത പ്രതിഭകൾക്ക് താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഡയറക്ടറും അഭിനേതാവുമായ റാഫി , ശ്യാം മോഹൻ, ഗ്രേസ് ആന്റണി, സുധീർ കരമന, സംവിധായകൻ ആമിർ പള്ളിക്കൽ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി നിർമാതാവും ഫൗണ്ടറും ആയ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് ബാഡ്ജ് നൽകി അനുമോദിച്ചു. ‘ഇ.ഡി’യിലെ താരങ്ങൾ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ പുതിയ പ്രതിഭകൾക്ക് ആശംസകൾ നേർന്ന് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]