
ബോളിവുഡ് താരം ആമിർ ഖാനും സംവിധായികയും തിരക്കഥാകൃത്തുമായ കിരൺ റാവുവും വിവാഹമോചനം നേടിയ ശേഷവും പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നവരാണ്. വേർപിരിയലിന് ശേഷവും ഇരുവരും പ്രവർത്തനമേഖലയിൽ ഒന്നിച്ചിട്ടുമുണ്ട്. ഇപ്പോൾ താൻ എങ്ങനെയാണ് മാതാപിതാക്കളോട് ആമിർ ഖാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കാര്യം അവതരിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കിരൺ റാവു.
‘അവർക്ക് അതൊരു നടുക്കമായിരുന്നു. അവർ അമ്പരന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാൻ. ആമിറിന്റെ വ്യക്തിത്വത്താൽ ഞാൻ മൂടപ്പെട്ടേക്കുമെന്ന് അവർ ഭയപ്പെട്ടു. അവിശ്വസനീയമാംവിധം പ്രശസ്തനായ ഒരാളെ നിങ്ങൾ വിവാഹം കഴിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം വ്യക്തിത്വത്തിന്റെ ഒരു ഭാഗം നിങ്ങൾക്ക് നഷ്ടപ്പെടുന്നു. സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതിലേക്ക് മടങ്ങിയെത്താന്‍ എനിക്ക് വളരെ സമയം വേണ്ടിവന്നു’ കിരൺ എഎൻഐയോട് പറഞ്ഞു.
‘ഞാൻ ഏതെങ്കിലും പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആമിർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഞാൻ ഞാനായി തുടരുന്നതില്‍ അദ്ദേഹം എപ്പോഴും സന്തോഷിച്ചിരുന്നു, അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന്. അദ്ദേഹത്തിന്റെ കുടുംബവും അവിശ്വസനീയമാംവിധം ഊഷ്മളമാണ്’ അവർ പറഞ്ഞു.
റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986 ൽ വിവാഹിതരായ ഇവർ 2002 ൽ വേർപിരിഞ്ഞു. 2001 ൽ ലഗാന്റെ സെറ്റിൽ വച്ചാണ് സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന കിരൺ റാവുവിനെ ആമീർ പരിചയപ്പെടുന്നത്. 2005 ൽ ഇവർ വിവാഹിതരായി. 2021ൽ ആമിർ ആമീറും കിരണും വേർപിരിഞ്ഞു. 16 വർഷത്തെ ഒരുമിച്ച ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.
ഏറെ പ്രശംസ നേടിയ ഹിന്ദി ചിത്രമായ ലാപതാ ലേഡീസിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കിരൺ റാവു സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത് ആമിർ ഖാനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]